Song: Thumbappoo Kaattil Thaane
Artiste(s): P. Jayachandran & K.S. Chithra
Lyricist: Mankombu Gopalakrishnan
Composer: Kannur Rajan
Album: Ninnishtam Ennishtam
Thumbappoo kaattil thaane oonjaalaadi
Thumbippen thaalam thaalam thullippaadi
(Thumbappoo kaattil thaane oonjaalaadi
Thumbippen thaalam thaalam thullippaadi)
Karalil viriyumoru thaliru pulariyude
Romaancha therolsavam
Thumbi thullu, thullu thumbi
Thumbi thullu, thullu thumbi
((Thumbappoo kaattil thaane oonjaalaadi
Thumbippen thaalam thaalam thullippaadi))
Madiyil manimutthumaayi
Orungum poovanangal
(Madiyil manimutthumaayi
Orungum poovanangal)
Chellakkaattin pallittheril
Allitthenum mullappoovum
Chundil ninnum chundatthekaan
Unarumaaraadhanaa
Uzhiyum niradeepangal
Uyarum poovilikal
(Uzhiyum niradeepangal
Uyarum poovilikal)
((Thumbi thullu, thullu thumbi
Thumbi thullu, thullu thumbi))
((Thumbappoo kaattil thaane oonjaalaadi
Thumbippen thaalam thaalam thullippaadi))
Kalabha thalikayumaayi
Thulasimaalayumaayi
(Kalabha thalikayumaayi
Thulasimaalayumaayi)
Ponnin chingam thankakkaiyyil
Anthichoppin varnnam kondu
Bhoomippennin poomey moodum
Azhakin shaaleenathaa
Ozhukum polimelakal
Theliyum thiruvonangal
(Ozhukum polimelakal
Theliyum thiruvonangal)
((Thumbi thullu, thullu thumbi
Thumbi thullu, thullu thumbi))
((Thumbappoo kaattil thaane oonjaalaadi
Thumbippen thaalam thaalam thullippaadi))
((Karalil viriyumoru thaliru pulariyude
Romaancha therolsavam))
((Thumbi thullu, thullu thumbi
Thumbi thullu, thullu thumbi))
തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി
(തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി)
കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പി തുള്ളു, തുള്ളു തുമ്പി
തുമ്പി തുള്ളു, തുള്ളു തുമ്പി
((തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി))
മടിയിൽ മണിമുത്തുമായ്
ഒരുങ്ങും പൂവനങ്ങൾ
(മടിയിൽ മണിമുത്തുമായ്
ഒരുങ്ങും പൂവനങ്ങൾ)
ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
അല്ലിത്തേനും മുല്ലപ്പൂവും
ചുണ്ടിൽനിനും ചുണ്ടത്തേകാൻ
ഉണരുമാരാധനാ
ഉഴിയും നിറദീപങ്ങൾ
ഉയരും പൂവിളികൾ
(ഉഴിയും നിറദീപങ്ങൾ
ഉയരും പൂവിളികൾ)
((തുമ്പി തുള്ളു, തുള്ളു തുമ്പി
തുമ്പി തുള്ളു, തുള്ളു തുമ്പി))
((തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി))
കളഭ തളികയുമായ്
തുളസിമാലയുമായ്
(കളഭ തളികയുമായ്
തുളസിമാലയുമായ്)
പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ
അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു
ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും
അഴകിൻ ശാലീനതാ
ഒഴുകും പൊലിമേളകൾ
തെളിയും തിരുവോണങ്ങൾ
(ഒഴുകും പൊലിമേളകൾ
തെളിയും തിരുവോണങ്ങൾ)
((തുമ്പി തുള്ളു, തുള്ളു തുമ്പി
തുമ്പി തുള്ളു, തുള്ളു തുമ്പി))
((തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി))
((കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
രോമാഞ്ച തേരോത്സവം))
((തുമ്പി തുള്ളു, തുള്ളു തുമ്പി
തുമ്പി തുള്ളു, തുള്ളു തുമ്പി))