Ninnodu Parayuvaan


Song: Ninnodu Parayuvaan
Artiste(s): Haricharan Sheshadri & Sadhika K.R.
Lyricist: Din Nath Puthencherry
Composer: Ranjin Raj
Album: Sumathi Valavu

Ninnodu parayuvaan
Nee maathramariyuvaan
Nenchaake nirayumen
Theeraattha mozhi tharaam

Thoovaanil varum thinkale
Aakaasham thodum thennale
Nee aanandamaayente raavinte kanmoodave
Omale

En nerkku nokkunnu venthaarakal
Nin paattu kaathorkkumee chillakal
Priyamezhunna pranayavaakkukal
Nirayumente hridayamaakave

Thee moodunnoren novaayormmakal
Neeyillenkil aaromale
Neeyillenkilaaromale

((Ninnodu parayuvaan
Nee maathramariyuvaan
Nenchaake nirayumen
Theeraattha mozhi tharaam))

Neehaaramaayente kanmottukal
Nee thottu neettunna kaalottukal

Nizhalu kondu viral thalodumen
Niramezhunna pranaya swapname

En thoominnale
Neeyen nenchile
Ee mohangalaal moodave
Ee mohangalaal moodave

((Ninnodu parayuvaan
Nee maathramariyuvaan
Nenchaake nirayumen
Theeraattha mozhi tharaam))

((Thoovaanil varum thinkale
Aakaasham thodum thennale
Nee aanandamaayente raavinte kanmoodave
Omale))

നിന്നോടു പറയുവാൻ
നീ മാത്രമറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം

തൂവാനിൽ വരും തിങ്കളേ
ആകാശം തോടും തെന്നലേ
നീ ആനന്ദമായെന്റെ രാവിന്റെ കണ്മൂടവേ
ഓമലേ

എൻ നേർക്കു നോക്കുന്നു വെൺതാരകൾ
നിൻ പാട്ടു കാതോർക്കുമീ ചില്ലകൾ
പ്രിയമെഴുന്ന പ്രണയവാക്കുകൾ
നിറയുമെന്റെ ഹൃദയമാകവേ

തീ മൂടുന്നൊരെൻ നോവായോർമ്മകൾ
നീയില്ലെങ്കിൽ ആരോമലേ
നീയില്ലെങ്കിലാരോമലേ

((നിന്നോടു പറയുവാൻ
നീ മാത്രമറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം))

നീഹാരമായെന്റെ കാണ്മോട്ടുകൾ
നീ തൊട്ടു നീട്ടുന്ന കാലോട്ടുകൾ

നിഴലു കൊണ്ടു വിരൽ തലോടുമെൻ
നിറമെഴുന്ന പ്രണയ സ്വപ്നമേ

എൻ തൂമിന്നലേ
നീയെൻ നെഞ്ചിലേ
ഈ മോഹങ്ങളാൽ മൂടവേ
ഈ മോഹങ്ങളാൽ മൂടവേ

((നിന്നോടു പറയുവാൻ
നീ മാത്രമറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം))

((തൂവാനിൽ വരും തിങ്കളേ
ആകാശം തോടും തെന്നലേ
നീ ആനന്ദമായെന്റെ രാവിന്റെ കണ്മൂടവേ
ഓമലേ))

Leave a comment