Innenthe


Song: Innenthe
Artiste(s): Aravind Dileep Nair & Bibin Ashok
Lyricist: Manu Manjith
Composer: Bibin Ashok
Album: Prakambanam

Innenthe, koorirul pothiyanu
Kannenthe, neer mani niraykkanu
Ullanthe, chenkanal eriykkanu
Anbe enge maanjoo

Thottenthe, kaattala paranjathu
Vittenthe, kaarmukilaninjathu
Poyathangizhalkkili
Ottaykkaanum novil

Vidayethum parayaathe
Akale marayunno neeye
Iniyille alivolum
Viralaal thazhukeedum sneham

((Innenthe, koorirul pothiyanu
Kannenthe, neer mani niraykkanu
Ullanthe, chenkanal eriykkanu
Anbe enge maanjoo))

Manjanikkuliru cherum
Chandanatthelinilaavaayi
Nombaramakalum thaaraattaayee
Nee maareeyiruliravil

Kunjilam kurumbu kaattaan
Ennumennarikil koottaayi
Kanmani kurunnu poovaayi nee
Kaattenne mizhiyinayil

Vidayethum parayaatheyakale
Marayunno neeye
Iniyille alivolum viralaal
Thazhukeedum sneham

((Innenthe, koorirul pothiyanu
Kannenthe, neer mani niraykkanu
Ullanthe, chenkanal eriykkanu
Anbe enge maanjoo))

Mathilakamithinakamoru thadavara
Athiledapodiyoru padayude kadipidi
Jagapoka kalapila, palavukal karamoru
Adithada peda peda kadukkunadaa

Pala pala kadumkurukkukalazhikkanu
Murukkanu murikkanam parakkanam kuthikkanam
Murivukal marakkanam karalilu kadanthalu
Karangana vayasithu poliykkumedaa

Poonkanalil, poonkozhikal than
Sammelanamo, kalanam vaala
Kannerukalum, kayyookkukalum
Thenchoolukalaayi eriyaam kolutthaam

Pottunne, theepporippadakkangal
Chuttunne, pootthiri karakkangal
Njettunne, pokkiri padappukal
Etho lokatthaane

Vettunne, paathakal pala vazhi
Kettunne, paarakal pala kuri
Vettanne, paavangal athu padi
Ankam neende pone

((Mathilakamithinakamoru thadavara
Athiledapodiyoru padayude kadipidi
Jagapoka kalapila, palavukal karamoru
Adithada peda peda kadukkunadaa))

((Pala pala kadumkurukkukalazhikkanu
Murukkanu murikkanam parakkanam kuthikkanam
Murivukal marakkanam karalilu kadanthalu
Karangana vayasithu poliykkumedaa))

ഇന്നെന്തേ, കൂരിരുൾ പൊതിയണ്
കണ്ണെന്തേ, നീർ മണി നിറയ്‌ക്കണ്‌
ഉള്ളന്തേ, ചെങ്കനൽ എരിയ്ക്കണു
അൻപേ എങ്ങേ മാഞ്ഞൂ

തൊട്ടെന്തേ, കാറ്റല പറഞ്ഞത്
വിട്ടെന്തേ, കാര്മുകിലണിഞ്ഞത്
പോയതങ്ങിഴൽക്കിളി
ഒറ്റയ്ക്കാണും നോവിൽ

വിടയെത്തും പറയാതെ
അകലെ മറയുന്നു നീയേ
ഇനിയില്ല അലിവോലും
വിരലാൽ തഴുകീടും സ്നേഹം

((ഇന്നെന്തേ, കൂരിരുൾ പൊതിയണ്
കണ്ണെന്തേ, നീർ മണി നിറയ്‌ക്കണ്‌
ഉള്ളന്തേ, ചെങ്കനൽ എരിയ്ക്കണു
അൻപേ എങ്ങേ മാഞ്ഞൂ))

മഞ്ഞണിക്കുളിരു ചേരും
ചന്ദനത്തെളിനിലാവായി
നൊമ്പരമകലും താരാട്ടായീ
നീ മാറീയിരുളിരവിൽ

കുഞ്ഞിളം കുറുമ്പു കാട്ടാൻ
എന്നുമെന്നരികിൽ കൂട്ടായി
കണ്മണി കുരുന്നു പൂവായി നീ
കാറ്റെന്നെ മിഴിയിണയിൽ

വിടയെത്തും പറയാതെയകലെ
മറയുന്നൂ നീയേ
ഇനിയില്ലേ അലിവോലും വിരലാൽ
തഴുകീടും സ്നേഹം

((ഇന്നെന്തേ, കൂരിരുൾ പൊതിയണ്
കണ്ണെന്തേ, നീർ മണി നിറയ്‌ക്കണ്‌
ഉള്ളന്തേ, ചെങ്കനൽ എരിയ്ക്കണു
അൻപേ എങ്ങേ മാഞ്ഞൂ))

മതിലകമിതിനകമൊരു തടവറ
അതിലെടപൊടിയൊരു പടയുടെ കടിപിടി
ജഗപൊക കലപില, പലവുകൾ കരമൊരു
അടിതട പെട പെട കടുക്കനാടാ

പല പല കടുംകുരുക്കുകളഴിക്കാണ്‌
മുറുക്കണ്‌ മുറിക്കണം പറക്കണം കുതിക്കണം
മുറിവുകൾ മറക്കണം കരളില് കടന്തല്
കറങ്ങണ വയസിതു പൊളിയ്ക്കുമെടാ

പൂങ്കനലിൽ, പൂങ്കോഴികൾ തൻ
സമ്മേളനമോ, കാരണം വല്ല
കണ്ണേറുകളും, കയ്യൂക്കുകളും
തേൻചൂലുകളായി എറിയാം കൊളുത്താം

പൊട്ടുന്നേ, തീപ്പൊരിപ്പടക്കങ്ങൾ
ചുറ്റുന്നേ, പൂത്തിരി കറക്കങ്ങൾ
ഞെട്ടുന്നേ, പോക്കിരി പടപ്പുകൾ
ഏതോ ലോകത്താണെ

വെട്ടുന്നെ, പാതകൾ പല വഴി
കെട്ടുന്നേ, പാരകൾ പല കുറി
വെട്ടന്നെ, പാവങ്ങൾ അത് പാടി
അങ്കം നീണ്ടേ പോണേ

((മതിലകമിതിനകമൊരു തടവറ
അതിലെടപൊടിയൊരു പടയുടെ കടിപിടി
ജഗപൊക കലപില, പലവുകൾ കരമൊരു
അടിതട പെട പെട കടുക്കനാടാ))

((പല പല കടുംകുരുക്കുകളഴിക്കാണ്‌
മുറുക്കണ്‌ മുറിക്കണം പറക്കണം കുതിക്കണം
മുറിവുകൾ മറക്കണം കരളില് കടന്തല്
കറങ്ങണ വയസിതു പൊളിയ്ക്കുമെടാ))

Leave a comment