Song: Vadamvalikkoottam
Artiste(s): Abhijith Gopinath (A.B.I.), Ardhra & Sayanora Philip
Lyricist: Jubith Namradath & A.B.I.
Composer: Sayanora Philip
Album: Aaha
Wassup! Yeah!
Aah! Lets go
Vadamvalikkoottam idanjini poruvili
Kootti vechathellaam ketti vechathil kakshathil
Lambarekha thalli kaal neettiyaartthu chaadi
Thokkin kaanchi pole munnottaanju pinnottingu pongi
Jaathibhedhamilla jeevanundu chankinullil
Ashwamedham poonda poothiyundu kanninnullil
Bheethibodhamulla bhoothamundu manninnullil
Bheethiyum poothiyum, bandhameeradanda
Thaapam thaapangal aaviyaayi uyarave
Megham meghangal koorirundu pokave
Thaalam thaalangal thulli vellamaakave
Kaalam kaalangal manninullilaakave
Nee nin uyiroru naambaayi
Naambaayi, nee poruthiya kathakalil
Kathayaayi, mula pottunneramaayi (neramaayi, Aah!)
Nee, nin udaloru poovaayi
Poovaayi, nee idariya vazhikalil
Variyaayi, chiri thookum neramaayi
Thirayuranja pole thaalamee thazhambileri
Paathi ventha mannil olam vannu kaalileri
Neeri vanna nenchu thrishna kalluranju pongi
Kambamaayi, porinaayi, vanthameeraanganam
(Thirayuranja pole thaalamee thazhambileri
Paathi ventha mannil olam vannu kaalileri
Neeri vanna nenchu thrishna kalluranju pongi
Kambamaayi, porinaayi, vanthameeraanganam)
Mathilukalithu thakaranamithu
Uyirukalkku nerinu
Kadalukalithu kadayanamithu
Manasukalkku veerinu
Adipadayithu marupadiyithu
Udalukalkku porinu
Kadapuzhakanam kiduvakalithu
Arivukalkku koottinu
((Thaapam thaapangal aaviyaayi uyarave
Megham meghangal koorirundu pokave
Thaalam thaalangal thulli vellamaakave
Kaalam kaalangal manninullilaakave))
((Nee nin uyiroru naambaayi
Naambaayi, nee poruthiya kathakalil
Kathayaayi, mula pottunneramaayi))
((Nee, nin udaloru poovaayi
Poovaayi, nee idariya vazhikalil
Variyaayi, chiri thookum neramaayi))
വടംവലിക്കൂട്ടം ഇടഞ്ഞിനി പൊരുവിളി
കൂട്ടി വെച്ചതെല്ലാം കെട്ടി വെച്ചതിൽ കക്ഷത്തിൽ
ലംബരേഖ തള്ളി കാൽ നീട്ടിയാർത്തു ചാടി
തോക്കിൻ കാഞ്ചി പോലെ മുന്നോട്ടാഞ്ഞു പിന്നോട്ടിങ്ങു പൊങ്ങി
ജാതിഭേദമില്ല ജീവനുണ്ട് ചങ്കിനുള്ളിൽ
അശ്വമേധം പൂണ്ട പൂതിയുണ്ട് കണ്ണിന്നുള്ളിൽ
ഭീതിബോധമുള്ള ഭൂതമുണ്ട് മണ്ണിന്നുള്ളിൽ
ഭീതിയും പൂതിയും, ബന്ധമീരദണ്ഡ
താപം താപങ്ങൾ ആവിയായി ഉയരവേ
മേഘം മേഘങ്ങൾ കൂരിരുണ്ടു പോകവേ
താളം താളങ്ങൾ തുള്ളി വെള്ളമാകവേ
കാലം കാലങ്ങൾ മണ്ണിനുള്ളിലാകവേ
നീ നിൻ ഉയിരൊരു നാമ്പായി
നാമ്പായി, നീ പൊരുതിയ കഥകളിൽ
കഥയായി, മുള പൊട്ടുന്നേരമായി (നേരമായി, ആഹ്!)
നീ, നിൻ ഉടലൊരു പൂവായി
പൂവായി, നീ ഇടറിയ വഴികളിൽ
വരിയായി, ചിരി തൂകും നേരമായി
തിരയുറഞ്ഞ പോലെ താളമീ തഴമ്പിലേറി
പാതി വെന്ത മണ്ണിൽ ഓളം വന്നു കാലിലേറി
നീറി വന്ന നെഞ്ചു തൃഷ്ണ കല്ലുരഞ്ഞു പൊങ്ങി
കമ്പമായി, പോരിനായി, വന്തമീരാങ്കണം
(തിരയുറഞ്ഞ പോലെ താളമീ തഴമ്പിലേറി
പാതി വെന്ത മണ്ണിൽ ഓളം വന്നു കാലിലേറി
നീറി വന്ന നെഞ്ചു തൃഷ്ണ കല്ലുരഞ്ഞു പൊങ്ങി
കമ്പമായി, പോരിനായി, വന്തമീരാങ്കണം)
മതിലുകളിതു തകരണമിതു
ഉയിരുകൾക്കു നേരിനു
കടലുകളിതു കടയനമിതു
മനസ്സുകൾക്കു വീറിനു
അടിപടയിതു മറുപടിയിതു
ഉടലുകൾക്കു പോരിനു
കടപുഴകണം കിടുവകളിതു
അറിവുകൾക്കു കൂട്ടിനു
((താപം താപങ്ങൾ ആവിയായി ഉയരവേ
മേഘം മേഘങ്ങൾ കൂരിരുണ്ടു പോകവേ
താളം താളങ്ങൾ തുള്ളി വെള്ളമാകവേ
കാലം കാലങ്ങൾ മണ്ണിനുള്ളിലാകവേ))
((നീ നിൻ ഉയിരൊരു നാമ്പായി
നാമ്പായി, നീ പൊരുതിയ കഥകളിൽ
കഥയായി, മുള പൊട്ടുന്നേരമായി))
((നീ, നിൻ ഉടലൊരു പൂവായി
പൂവായി, നീ ഇടറിയ വഴികളിൽ
വരിയായി, ചിരി തൂകും നേരമായി))