Murivukal

Song: Murivukal
Artiste(s): Sruthy Sivadas
Lyricist: Joe Paul
Composer: Jakes Bejoy
Album: Thudakkam

Malare ithalukal vaadunnoo
Mizhiyil mazhamukil moodunnoo
Thaane, ariyaathoru pakalin
Aruthaathoru veyilil
Swayamurukee
Chudunovin neeraayi nee

Murivukalozhiyaathe
Marumozhiyozhukaathe
Shilayil nenchil
Urayum neram nee
Thalarukayo

Kanavukal paathi vazhiyil
Pidayukayo
Maraviyiloru pidi mohamevide
Iniyakalukayo

Chenkanalezhumirulil neeye
Sankadakkadal neenthiyathaarariyaan
Kanneer mazhayil,
Engo variyekayaayi akale

Theru thereyormmakal ini ninnil
Thirike varunnoo piriyaatheyoru
Thuna nizhalaayi, ou thanal maramaayi
Uyirin melaake

Akame, akame
Veenudayum manase nee thedunnuvo
Ven theerangal kaanaadoore

Ore, nizhal padarunnoo
Athe, thanal thudarunnoo

മലരേ ഇതളുകൾ വാടുന്നു
മിഴിയിൽ മഴമുകിൽ മൂടുന്നു
താനേ, അറിയാതോരു പകലിന്റെ
അരുതാത്തൊരു വെയിലിൽ
സ്വയമുരുകി
ചുടുനോവിൻ നീരായി നീ

മുറിവുകളൊഴിയാതെ
മറുമൊഴിയൊഴുകാതെ
ശിലയിൽ നെഞ്ചിൽ
ഉറയും നേരം നീ
തളരുകയോ

കനവുകൾ പാതി വഴിയിൽ
പിടയുകയോ
മറവിയിലൊരു പിടി മോഹമെവിടെ
ഇനിയകലുകയോ

ചെങ്കനലെഴുമിരുളിൽ നീയേ
സങ്കടക്കടൽ നീന്തിയതാരറിയാൻ
കണ്ണീർ മഴയിൽ,
എങ്ങോ വരിയേകയായി അകലെ

തെരു തെരേയോർമ്മകൾ ഇനി നിന്നിൽ
തിരികെ വരുന്നൂ പിരിയാതെയൊരു
തുണ നിഴലായി, ഒരു തണൽ മരമായി
ഉയിരിൻ മേലാകെ

അകമേ, അകമേ
വീണുടയും മനസേ നീ തേടുന്നുവോ
വെൺ തീരങ്ങൾ കാണാദൂരെ

ഒരേ, നിഴൽ പടരുന്നൂ
അതേ, തണൽ തുടരുന്നൂ

Leave a Reply