Kinaavile


Song: Kinavile
Artiste(s): Gayathri / Franko
Lyricist: Shibu Chakravarthy
Composer: Ouseppachen
Album: Pranchiyettan & The Saint

കിനാവിലേ, ജനാലകള്‍
തുറന്നിടുന്നതാരാണോ
വിമൂകമാം, വിപഞ്ചിയില്‍
വിരല്‍ തോട്ടതാരാണോ
നിലാത്തൂവലാലെന്‍ മൂടി മെല്ലെ മെല്ലെ
തലോടി മയക്കുന്ന കാറ്റിന്‍റെ കൈകളോ

((കിനാവിലേ, ജനാലകള്‍
തുറന്നിടുന്നതാരാണോ
വിമൂകമാം, വിപഞ്ചിയില്‍
വിരല്‍ തോട്ടതാരാണോ))

ചുവരുകളില്‍ മനമെഴുതിയ ചിത്രം പോലെ
പുലരികള്‍ വരവായി കതിരൊളിയായി
മഴമുകിലിലകള്‍ തുമ്പില്‍ ഇളവെയില്‍
തൊടുകുറി ചാര്‍ത്തി പുതുപുടവകളണിയുകയായി
നീലക്കണ്ണിന്‍റെ കണ്ണാടിയില്‍ നോക്കി
മതിവരുവോളം പൊന്‍പീലിപ്പൂ ചൂടും ഞാന്‍
രാവിലെന്‍ നിലാവിനെ,
ഇന്നെണ്ണച്ചായം മുക്കി വര്‍ണ്ണങ്ങള്‍ ചേര്‍ക്കുമോ

((കിനാവിലേ, ജനാലകള്‍
തുറന്നിടുന്നതാരാണോ
വിമൂകമാം, വിപഞ്ചിയില്‍
വിരല്‍ തോട്ടതാരാണോ))

കവിളിണയില്‍ കനവുകളുടെ വെട്ടം കണ്ടു
സുരഭികള്‍ വിരിയും പുഴയരികില്‍
ചെറുകുളിരലകള്‍ തന്‍ പായില്‍ പനിമതി
മുഖപടം നീക്കി, കരിമിഴിയിതളെഴുതുകയായി

ഈറത്തണ്ടിന്‍റെ ചെല്ലക്കുഴലൂതി
ഇതുവഴി പോകും പൊന്നാവണിപ്പൂങ്കാറ്റേ
നാളെയെന്‍ പൂവാടിയില്‍
പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ

((കിനാവിലേ, ജനാലകള്‍
തുറന്നിടുന്നതാരാണോ
വിമൂകമാം, വിപഞ്ചിയില്‍
വിരല്‍ തോട്ടതാരാണോ))

((നിലാത്തൂവലാലെന്‍ മൂടി മെല്ലെ മെല്ലെ
തലോടി മയക്കുന്ന കാറ്റിന്‍റെ കൈകളോ))

((കിനാവിലേ, ജനാലകള്‍
തുറന്നിടുന്നതാരാണോ
വിമൂകമാം, വിപഞ്ചിയില്‍
വിരല്‍ തോട്ടതാരാണോ))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
Kinaavile, janaalakal
Thurannidunnathaaraano
Vimookamaam, vipanchiyil
Viral thottathaaraano
Nilaatthoovalaalen mudi melle melle
Thalodi mayakkunna kaattinte kaikalo

((Kinaavile, janaalakal
Thurannidunnathaaraano
Vimookamaam, vipanchiyil
Viral thottathaaraano))

Chuvarukalil manamezhuthiya chithram pole
Pularikal varavaayi kathiroliyaayi
Mazhamukililakal thumpil ilaveyil
Thodukuri chaartthi puthupudavakalaniyukayaayi
Neelakkanninte kannaadiyil nokki
Mathivaruvolam ponpeelippoo choodum njaan
Raavilen nilaavine,
Innennachaayam mukki varnnangal chaerkkumo

((Kinaavile, janaalakal
Thurannidunnathaaraano
Vimookamaam, vipanchiyil
Viral thottathaaraano))

Kavilinayil kanavukalude vettam kandu
Surabhikal viriyum puzhayarikil
Cherukuliralakal than paayil panimathi
Mukhapadam neekki, karimizhiyithalezhuthukayaayi

Eeratthandinte chellakkuzhaloothi
Ithuvazhi pokum ponnaavanippoonkaatte
Naaleyen poovaadiyil
Ponnoonjaalilaadaanum paadaanum porumo?

((Kinaavile, janaalakal
Thurannidunnathaaraano
Vimookamaam, vipanchiyil
Viral thottathaaraano))

((Nilaatthoovalaalen mudi melle melle
Thalodi mayakkunna kaattinte kaikalo))

((Kinaavile, janaalakal
Thurannidunnathaaraano
Vimookamaam, vipanchiyil
Viral thottathaaraano))

Leave a comment