Ponmulam Thandil

Song: Ponmulam Thandil
Artiste(s): Sadhana Sargam & V. Shreekumar
Lyricist: Roy Puramadam
Composer: Mithun Eshwor
Album: Oru Nunakkadha

Ponmulam thandilumma nalkunna kunjilamkaattu neeye
Kathiru koyyunna vayalu neenthiyee kavililumma thaa kaatte
Kalakalam paadumolam kavithayaayi nin mozhi
Mizhikalil neelavaanam thaliridum mohavum
Makaramanjinte kuliraninju nee arikil vaa shaarike
Neelaraavinte kaikalil poottha paathiraappoovu pol

Azhakinte thereri vaa..

((Ponmulam thandilumma nalkunna kunjilamkaattu neeye
Kathiru koyyunna vayalu neenthiyee kavililumma thaa kaatte))

(Kanavurangumee poomukhatthu kanimalaru pole viriyoo
Mookamaamente karalinullil mazhavillu pole nirayoo) (x2)
Panineeru peyyum raavinte maaril
Niradeepamaayi theliyunnu sneham
Mohamini manassilunarnnoreenamaakave
Maunamini marannu raagamaayi vaa

((Ponmulam thandilumma nalkunna kunjilamkaattu neeye
Kathiru koyyunna vayalu neenthiyee kavililumma thaa kaatte))

(O.. Lolamaamente hridhayathanthriyil raagamaakumo nee
Madhu niranjoree chashakaminnu njaan priyanu maathramekaam) (x2)
Malarinte maaril thoomanju pole
Kulireki vaanil anuraagameki
Kankalathilolinja rahasyamo chollu nee
Pootthaaliyaninju chaare nee

((Ponmulam thandilumma nalkunna kunjilamkaattu neeye
Kathiru koyyunna vayalu neenthiyee kavililumma thaa kaatte
Kalakalam paadumolam kavithayaayi nin mozhi
Mizhikalil neelavaanam thaliridum mohavum
Makaramanjinte kuliraninju nee arikil vaa shaarike
Neelaraavinte kaikalil poottha paathiraappoovu pol))
Varamanjal kuri chaartthi vaa

((Ponmulam thandilumma nalkunna kunjilamkaattu neeye
Kathiru koyyunna vayalu neenthiyee kavililumma thaa kaatte))

****************************************************************************

പൊന്‍മുളം തണ്ടിലുമ്മ നല്‍കുന്ന കുഞ്ഞിളംകാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ
കളകളം പാടുമോളം കവിതയായി നിന്‍ മൊഴി
മിഴികളില്‍ നീലവാനം തളിരിടും മോഹവും
മകരമഞ്ഞിന്‍റെ കുളിരണിഞ്ഞു നീ അരികില്‍ വാ ശാരികേ
നീലരാവിന്‍റെ കൈകളില്‍ പൂത്ത പാതിരാപ്പൂവു പോല്‍

അഴകിന്‍റെ തെരേരി വാ..

((പൊന്‍മുളം തണ്ടിലുമ്മ നല്‍കുന്ന കുഞ്ഞിളംകാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ))

(കനവുറങ്ങുമീ പൂമുഖത്തു കണിമലര്‍ പോലെ വിരിയൂ
മൂകമാമെന്‍റെ കരളിനുള്ളില്‍ മഴവില്ല് പോലെ നിറയൂ) (x2)
പനിനീരു പെയ്യും രാവിന്‍റെ മാറില്‍
നിറദീപമായി തെളിയുന്നു സ്നേഹം
മോഹമിനി മനസ്സിലുണര്‍ന്നോരീണമാകവേ
മൌനമിനി മറന്നു രാഗമായി വാ

((പൊന്‍മുളം തണ്ടിലുമ്മ നല്‍കുന്ന കുഞ്ഞിളംകാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ))

(ഓ.. ലോലമാമെന്‍റെ ഹൃദയതന്ത്രിയില്‍ രാഗമാകുമോ നീ
മധു നിറഞ്ഞൊരീ ചഷകമിന്നു ഞാന്‍ പ്രിയനു മാത്രമേകാം) (x2)
മലരിന്‍റെ മാറില്‍ തൂമഞ്ഞു പോലെ
കുളിരേകീ വാനില്‍ അനുരാഗമേകി
കണ്‍കളതിലൊളിഞ്ഞ രഹസ്യമോ ചൊല്ലു നീ
പൂത്താലിയണിഞ്ഞു ചാരെ നീ

((പൊന്‍മുളം തണ്ടിലുമ്മ നല്‍കുന്ന കുഞ്ഞിളംകാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ
കളകളം പാടുമോളം കവിതയായി നിന്‍ മൊഴി
മിഴികളില്‍ നീലവാനം തളിരിടും മോഹവും
മകരമഞ്ഞിന്‍റെ കുളിരണിഞ്ഞു നീ അരികില്‍ വാ ശാരികേ
നീലരാവിന്‍റെ കൈകളില്‍ പൂത്ത പാതിരാപ്പൂവു പോല്‍))
വരമഞ്ഞള്‍ കുറി ചാര്‍ത്തി വാ

((പൊന്‍മുളം തണ്ടിലുമ്മ നല്‍കുന്ന കുഞ്ഞിളംകാറ്റു നീയേ
കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ))

Leave a comment