Song: Kilivaathil
Artiste(s): Thulasi Yatheendran
Lyricist: Anil Panachooran
Composer: Ratheesh Wega
Album: Cafe Love
Kilivaathil melle, thurannoloo nee
Anuraagam moolunna, pularikkaatte
Mazhavillin paalam, kadannu chennaal
Avidallo kaavyam niranja theeram
Poomaalakal korkkum, raadhanthathayo
Poovaakayiloorunnoru, madhuvin kanamo
Varavallakiyolam, shruthi than chirakil
Kanivellari kaaykkunnoru paadam thirayaam
((Kilivaathil melle, thurannoloo nee
Anuraagam moolunna, pularikkaatte))
Ponnaathira vidarum, mozhi than thanuvaayi
Harithaardramridhuvaam swanam
Swarashaarika pakarum, alivin madhuvaayi
Azhakaarnna devaankanam
Aetho vayalppakshi paadi,
Chaethoharam nin eenam
Aaro vannu meettee
Aaraakum anuraagam
((Kilivaathil melle, thurannoloo nee
Anuraagam moolunna, pularikkaatte
Mazhavillin paalam, kadannu chennaal
Avidallo kaavyam niranja theeram))
Mandaakiniyozhukum mazha than vazhiyil
Chirakaarnna neelaambaram
Cherumainakal thirayum niravin vayalil
Oru koytthuppaattayi swayam
Aaro kavarnnente nencham,
Avanaaro
Azhakin snehavaniyil, njan kathortthu
Nin gaanam
((Kilivaathil melle, thurannoloo nee
Anuraagam moolunna, pularikkaatte
Mazhavillin paalam, kadannu chennaal
Avidallo kaavyam niranja theeram
Poomaalakal korkkum, raadhanthathayo
Poovaakayiloorunnoru, madhuvin kanamo
Varavallakiyolam, shruthi than chirakil
Kanivellari kaaykkunnoru paadam thirayaam))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
കിളിവാതില്‍ മെല്ലെ, തുറന്നോളൂ നീ
അനുരാഗം മൂളുന്ന, പുലരിക്കാറ്റെ
മഴവില്ലിന്‍ പാലം, കടന്നു ചെന്നാല്‍
അവിടല്ലോ കാവ്യം നിറഞ്ഞ തീരം
പൂമാലകള്‍ കോര്‍ക്കും, രാദാന്തതയോ
പൂവാകയിലൂറുന്നോരു, മധുവിന്‍ കാണാമോ
വരവല്ലകിയോളം, ശ്രുതി തന്‍ ചിറകില്‍
കണിവെള്ളരി കായ്ക്കുന്നോരു പാടം തിരയാം
((കിളിവാതില്‍ മെല്ലെ, തുറന്നോളൂ നീ
അനുരാഗം മൂളുന്ന, പുലരിക്കാറ്റെ))
പൊന്നാതിര വിടരും, മൊഴി തന്‍ തണുവായി
ഹരിതാര്‍ദ്രമൃദുവാം സ്വനം
സ്വരശാരിക പകരും, അലിവിന്‍ മധുവായി
അഴകാര്‍ന്ന ദേവാങ്കണം
ഏതോ വയല്‍പ്പക്ഷി പാടി,
ചേതോഹരം നിന്‍ ഈണം
ആരോ വന്നു മീട്ടീ
ആരാകും അനുരാഗം
((കിളിവാതില്‍ മെല്ലെ, തുറന്നോളൂ നീ
അനുരാഗം മൂളുന്ന, പുലരിക്കാറ്റെ
മഴവില്ലിന്‍ പാലം, കടന്നു ചെന്നാല്‍
അവിടല്ലോ കാവ്യം നിറഞ്ഞ തീരം))
മന്ദാകിനിയൊഴുകും മഴതന്‍ വഴിയില്‍
ചിറകാര്‍ന്ന നീലാമ്പരം
ചെറുമൈനകള്‍ തിരയും നിറവിന്‍ വയലില്‍
ഒരു കൊയ്ത്തുപ്പാട്ടായി സ്വയം
ആരോ കവര്‍ന്നെന്‍റെ നെഞ്ചം,
അവനാരോ
അഴകിന്‍ സ്നേഹവനിയില്‍, ഞാന്‍ കാതോര്‍ത്തു
നിന്‍ ഗാനം
((കിളിവാതില്‍ മെല്ലെ, തുറന്നോളൂ നീ
അനുരാഗം മൂളുന്ന, പുലരിക്കാറ്റെ
മഴവില്ലിന്‍ പാലം, കടന്നു ചെന്നാല്‍
അവിടല്ലോ കാവ്യം നിറഞ്ഞ തീരം
പൂമാലകള്‍ കോര്‍ക്കും, രാദാന്തതയോ
പൂവാകയിലൂറുന്നോരു, മധുവിന്‍ കാണാമോ
വരവല്ലകിയോളം, ശ്രുതി തന്‍ ചിറകില്‍
കണിവെള്ളരി കായ്ക്കുന്നോരു പാടം തിരയാം))