Enthinee Mizhi Rendum


Song: Enthinee Mizhi
Artiste(s): Karthik & Shreya Ghoshal
Lyricist: Rajeev Nair
Composer: Vidyasagar
Album: Ordinary

Enthinee mizhi rendum, pidayaathe pidayunnoo
Kaanaathe kaanunnathaare nee
Enthinee mazhamegham, nanayaathe nanayunnoo
Ariyaatheyariyunnathaare nee
Chilambin punnaaram, kurumbin koodaaram
Namukkaayi pootthille, kinaavin pooppaadam

((Enthinee mizhi rendum, pidayaathe pidayunnoo
Kaanaathe kaanunnathaare nee))

Ila pachila menjoru kaadum
Izha ponnizha paakiya koodum
Iniyaadaanum paadaanum, pookkaalamaayi
Karikarkkidavaavin mazhayum
Puzha thedi nadannoru kadalum
Ina cherunnoru kaalam nee, nedum nerum
O neeyonnu vannenkil, alivode ninnenkil
Paadaattha paattinte, mayilppeeli thannenkil
Kanivode chollee raapaadee

((Enthinee mizhi rendum, pidayaathe pidayunnoo
Kaanaathe kaanunnathaare nee))

Thudi ponthudi kaavile melam
Thalirambili neettum naalam
Kadha kelkkaanum kaanaanum poraamo nee
O thina vilayum theeram thedi
Murivaalan painkili poke
Kanippoombaatta pennaayi njaan koottillayo
O thoraattha manjil naam, mizhi pootti nilkkumbol
Arikathulaavunna nilaavinte thooviralaal
Thalodunnathaaro thenkaatto

Enthinee mizhi rendum,(ha ha ha ha) pidayaathe pidayunnoo
Kaanaathe kaanunnathaare nee
Enthinee mazhamegham,(na na na na na) nanayaathe nanayunnoo (na na na na na)
Ariyaatheyariyunnathaare nee

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

എന്തിനീ മിഴി രണ്ടും, പിടയാതെ പിടയുന്നൂ
കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം, നനയാതെ നനയുന്നൂ
അറിയാതെയറിയുന്നതാരെ നീ
ചിലമ്പിന്‍ പുന്നാരം, കുറുമ്പിന്‍ കൂടാരം
നമുക്കായി പൂത്തില്ലേ, കിനാവിന്‍ പൂപ്പാടം

((എന്തിനീ മിഴി രണ്ടും, പിടയാതെ പിടയുന്നൂ
കാണാതെ കാണുന്നതാരേ നീ))

ഇല പച്ചില മേഞ്ഞൊരു കാടും, ഇഴ പൊന്നിഴ പാകിയ കൂടും
ഇനിയാടാനും പാടാനും, പൂക്കാലമായി
കരികര്‍ക്കിടവാവിന്‍ മഴയും, പുഴ തേടി നടന്നോരു കടലും
ഇണ ചേരുന്നൊരു കാലം നീ, നേടും നേരും
ഓ നീയൊന്നു വന്നെങ്കില്‍, അലിവോടെ നിന്നെങ്കില്‍
പാടാത്ത പാട്ടിന്‍റെ, മയില്‍പ്പീലി തന്നെങ്കില്‍
കനിവോടെ ചൊല്ലീ രാപ്പാടീ

((എന്തിനീ മിഴി രണ്ടും, പിടയാതെ പിടയുന്നൂ
കാണാതെ കാണുന്നതാരേ നീ))

തുടി പൊന്‍തുടി കാവിലെ മേളം, തളിരമ്പിളി നീട്ടും നാളം
കഥ കേള്‍ക്കാനും കാണാനും പോരാമോ നീ
ഓ തിന വിളയും തീരം തേടി, മുറിവാലന്‍ പൈങ്കിളി പോകേ
കണിപ്പൂമ്പാറ്റ പെണ്ണായി ഞാന്‍ കൂട്ടില്ലയോ
ഓ തോരാത്ത മഞ്ഞില്‍ നാം, മിഴി പൂട്ടി നില്‍ക്കുമ്പോള്‍
അരികത്തുലാവുന്ന നിലാവിന്‍റെ തൂവിരലാല്‍
തലോടുന്നതാരോ തേന്‍കാറ്റോ

എന്തിനീ മിഴി രണ്ടും,(ഹ ഹ ഹ ഹ) പിടയാതെ പിടയുന്നൂ
കാണാതെ കാണുന്നതാരേ നീ
എന്തിനീ മഴമേഘം,(ന ന ന ന ന) നനയാതെ നനയുന്നൂ (ന ന ന ന ന)
അറിയാതെയറിയുന്നതാരെ നീ

Leave a comment