Song: Melemanath
Artiste(s): V. Dev Anand
Lyricist: Ramesh Kavil
Composer: M. Jayachandran
Album: Manikyakkallu
Melemaanathe moolakkam kette
Chelolam kuttikkurumbe
Cholakkaattinte choolam vaangande
Kaanaatthoru theeram thedande
Kannetthaadhoore, mazhavillinnum mele
Oru pattola pooppanthal kettiyorukkande
((Melemaanathe moolakkam kette
Chelolam kuttikkurumbe))
Kunninmeloru kutthuvilakkin chantham kaanande
Ponnin noolumaninju chiriykkana paadam nokkande
Paaleletti valichittotthiri dhooram povande
Polappennodonnu pinangaan kallu perukkande
Viriyum narumalarin chiriyazhakil theli
Nirayunnoru graamam kathakal parayunneram kaathu kodukkande
Puthu payyaara kalkkandam nulliyedukkande
((Melemaanathe moolakkam kette
Chelolam kuttikkurumbe
Cholakkaattinte choolam vaangande
Kaanaatthoru theeram thedande))
Manjil poottha veyilkkaniyaadhyam kanniludhikkande
Kanninilaavoli kaanaanakshara muttatthentthande
Maalorkkullu niraykkaanitthiri nyaayam nedande
Minnum naakkila vechu nirachum nanma vilambande
Kuyilin narumozhiyil ponnilaneer madhu kiniyunnoru
Naadan paattukal moolum neram thaalamadiykkande
Manimanchaadippookoodakal enni niraykkande
((Melemaanathe moolakkam kette
Chelolam kuttikkurumbe
Cholakkaattinte choolam vaangande
Kaanaatthoru theeram thedande
Kannetthaadhoore, mazhavillinnum mele
Oru pattola pooppanthal kettiyorukkande))
((Melemaanathe moolakkam kette
Chelolam kuttikkurumbe))
*******************************************************************
മേലേമാനത്തേ മൂളക്കം കേട്ടേ
ചേലോലും കുട്ടിക്കുറുമ്പേ
ചോലക്കാറ്റിന്‍റെ ചൂളം വാങ്ങണ്ടേ
കാണാത്തൊരു തീരം തേടണ്ടേ
കണ്ണെത്താദൂരെ, മഴവില്ലിന്നും മേലെ
ഒരു പട്ടോല പൂപ്പന്തല്‍ കെട്ടിയോരുക്കണ്ടേ
((മേലേമാനത്തേ മൂളക്കം കേട്ടേ
ചേലോലം കുട്ടിക്കുറുമ്പേ))
കുന്നിന്‍മേലൊരു കുത്തുവിളക്കിന്‍ ചന്തം കാണണ്ടേ
പൊന്നിന്‍ നൂലുമണിഞ്ഞു ചിരിയ്ക്കണ പാടം നോക്കണ്ടേ
പാളേലേറ്റി വലിച്ചിട്ടൊത്തിരി ദൂരം പോവണ്ടേ
പോളപ്പെണ്ണോടൊന്നു പിണങ്ങാന്‍ കല്ലു പെറുക്കണ്ടേ
വിരിയും നറുമലരിന്‍ ചിരിയഴകില്‍ തെളി
നിരയുന്നോരു ഗ്രാമം കഥകള്‍ പറയുന്നേരം കാത്തു കൊടുക്കണ്ടേ
പുതു പയ്യാര കല്‍ക്കണ്ടം നുള്ളിയെടുക്കണ്ടേ
((മേലേമാനത്തേ മൂളക്കം കേട്ടേ
ചേലോലും കുട്ടിക്കുറുമ്പേ
ചോലക്കാറ്റിന്‍റെ ചൂളം വാങ്ങണ്ടേ
കാണാത്തൊരു തീരം തേടണ്ടേ))
മഞ്ഞില്‍ പൂത്ത വെയില്‍ക്കണിയാദ്യം കണ്ണിലുദിക്കണ്ടേ
കന്നിനിലാവോളി കാണാനാക്ഷര മുറ്റത്തെത്തണ്ടേ
മാളോര്‍ക്കുള്ളൂ നിറയ്ക്കാനിത്തിരി ന്യായം നേടണ്ടേ
മിന്നും നാക്കില വെച്ചു നിറച്ചും നന്മ വിളമ്പണ്ടേ
കുയിലിന്‍ നറുമൊഴിയില്‍ പൊന്നിളനീര്‍ മധു കിനിയുന്നൊരു
നാടന്‍ പാട്ടുകള്‍ മൂളും നേരം താളമടിയ്ക്കണ്ടേ
മണിമഞ്ചാടിപ്പൂ കൂടകള്‍ എണ്ണി നിറയ്ക്കണ്ടേ
((മേലേമാനത്തേ മൂളക്കം കേട്ടേ
ചേലോലും കുട്ടിക്കുറുമ്പേ
ചോലക്കാറ്റിന്‍റെ ചൂളം വാങ്ങണ്ടേ
കാണാത്തൊരു തീരം തേടണ്ടേ
കണ്ണെത്താദൂരെ, മഴവില്ലിന്നും മേലെ
ഒരു പട്ടോല പൂപ്പന്തല്‍ കെട്ടിയോരുക്കണ്ടേ))
((മേലേമാനത്തേ മൂളക്കം കേട്ടേ
ചേലോലം കുട്ടിക്കുറുമ്പേ))