Mizhiyil Mizhiyil


Song: Mizhiyil
Artiste(s): Sujatha & Srinivas
Lyricist: Vayalar Sharath Chandra Varma
Composer: Rahul Raj
Album: Maaya Bazaar

Mizhiyil mizhiyil, maanmizhiyil
Mazhavillezhuthiya chaaruthayil
Neeyum chaare vannoo maedayil
Mozhiyil nirayum thaen mazhayil
Ilaneerozhukiya chaelukalil
Njanum koode ninnoo veedhiyil
Maunamaanenkilum koottinaayundu nee
Chundile naadhamaayi, nenchile eenamaayi

Asalasalaayi minnee neeyen, pon kathirazhake
Kolusalasam konchee nin, poo mizhiyazhakil

Thozhanengo dhoore dhoore enna pole nee
Koottinullil aere naalaayi vannathenthino

Kaanaan nirayana manassode
Kannil theliyana thiriyode
Aetho maniyara maenju menanjoru penkiliyalle njan
Kaiyyil valayude chiri neetti
Kaalil thalayude mani meetti
Maaril chandhana gandham choodi nee

Asalasalaayi minnee neeyen, pon kathirazhake
Kolusalasam konchee nin, poo mizhiyazhakil

Maunamaanenkilum, koottinaayundu nee
Chundile naadhamaayi, nenchile eenamaayi

Snehamanjil vannu moodum naanamoade njan
Mohamode paadiyille, ninte vaadiyil
Paattin swaralayamaakumpol
Pookkal nirayumoree maettil
Kaiyyil puthiyoru maalayumaayi varumoru
Aankiliyallo njan
Choolam viliyude rasamode,
Choodum mallika malarode
Thooval mancham orukkiyirunnoo njan

Mizhiyil mizhiyil, maanmizhiyil
Mazhavillezhuthiya chaaruthayil
Neeyum chaare vannoo maedayil

Maunamaanenkilum koottinaayundu nee
Chundile naadhamaayi, nenchile eenamaayi

(Asalasalaayi minnee neeyen, pon kathirazhake
Kolusalasam konchee nin, poo mizhiyazhakil) (x3)

**********************************************

മിഴിയില്‍ മിഴിയില്‍ , മാന്‍മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നൂ മേടയില്‍
മൊഴിയില്‍ നിറയും തേന്‍ മഴയില്‍
ഇളനീരൊഴുകിയ ചേലുകളില്‍
ഞാനും കൂടെ നിന്നൂ വീഥിയില്‍
മൌനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായി, നെഞ്ചിലെ ഈണമായി

അസലസലായി മിന്നീ നീയെന്‍ , പൊന്‍ കതിരഴകേ
കോലുസലസം കൊഞ്ചീ നിന്‍, പൂ മിഴിയഴകില്‍

തോഴനെങ്ങോ ദൂരെ ദൂരെ എന്ന പോലെ നീ
കൂട്ടിനുള്ളില്‍ ഏറെ നാളായി വന്നതെന്തിനോ
കാണാന്‍ നിറയണ മനസ്സോടെ
കണ്ണില്‍ തെളിയണ തിരിയോടെ
ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു പെണ്‍കിളിയല്ലേ ഞാന്‍
കൈയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദന ഗന്ധം ചൂടി നീ

അസലസലായി മിന്നീ നീയെന്‍ , പൊന്‍ കതിരഴകേ
കോലുസലസം കൊഞ്ചീ നിന്‍, പൂ മിഴിയഴകില്‍

മൌനമാണെങ്കിലും, കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായി, നെഞ്ചിലേ ഈണമായി

സ്നേഹമഞ്ഞില്‍ വന്നു മൂടും നാണമോടെ ഞാന്‍
മോഹമോടെ പാടിയില്ലേ, നിന്റെ വാടിയില്‍
പാട്ടിന്‍ സ്വരലയമാകുമ്പോള്‍
പൂക്കള്‍ നിറയുമോരീ മേട്ടില്‍
കൈയ്യില്‍ പുതിയൊരു മാലയുമായി വരുമോരു
ആണ്‍കിളിയല്ലോ ഞാന്‍
ചൂളം വിളിയുടെ രസമോടെ,
ചൂടും മല്ലിക മലരോടെ
തൂവല്‍ മഞ്ചം ഒരുക്കിയിരുന്നൂ ഞാന്‍

മിഴിയില്‍ മിഴിയില്‍ , മാന്‍മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നൂ മേടയില്‍

(അസലസലായി മിന്നീ നീയെന്‍ , പൊന്‍ കതിരഴകേ
കോലുസലസം കൊഞ്ചീ നിന്‍, പൂ മിഴിയഴകില്‍) (x3)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s