A Complete Journey Through Music
Meymaasame, nin nenchile
Poovaaka chokkunnathenthe
Eeran mukil ninne thodum
Thaalangalormmikkayaalo
Pranayaarunam tharusaakhayil
Jwalanaabhamaam
Jeevonmadham
((Meymaasame, nin nenchile
Poovaaka chokkunnathenthe))
Venalin maraviyilaardramaayi
Ozhukumee paathiraa mazhaviralaayi
Lolamaayi ilayude ormmayil
Thadavumee novezhum varikalumaayi
Manninte gandham koodikkalarnnu
Dhaahangalaayi nin nenchodu chernnu
Aapaadamarunaabhamaayi
((Meymaasame, nin nenchile
Poovaaka chokkunnathenthe))
Mookamaayi vazhikalilaareyo
Thirayumee kaattile malarmanamaayi
Saandramaam irulil ekayaayi
Marayumi sandhya than thodukuriyaayi
Etho vishaadam ninnil niranjoo
Ekaanthamaam nin maunam kavinjoo
Aapaadamarunaabhamaayi
((Meymaasame, nin nenchile
Poovaaka chokkunnathenthe
Eeran mukil ninne thodum
Thaalangalormmikkayaalo))
((Pranayaarunam tharusaakhayil
Jwalanaabhamaam
Jeevonmadham))
((Meymaasame, nin nenchile
Poovaaka chokkunnathenthe))
മേയ്മാസമേ, നിന് നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെ തോടും
താളങ്ങളോര്മ്മിക്കയാലോ
പ്രണയാരുണം തരുശാഖയില്‍
ജ്വലനാഭാമാം
ജീവോന്മദം
((മേയ്മാസമേ, നിന് നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ))
വേനലിന് മറവിയിലാര്ദ്രമായി
ഒഴുകുമീ പാതിരാ മഴവിരലായി
ലോലമായി ഇലയുടെ ഓര്‍മ്മയില്‍
തടവുമീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടിക്കലര്‍ന്നു
ദാഹങ്ങളായി നിന് നെഞ്ചോടു ചേര്‍ന്നു
ആപാദമരുണാഭമായീ
((മേയ്മാസമേ, നിന് നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ))
മൂകമായി വഴികളിലാരെയോ
തിരയുമീ കാട്ടിലെ മലര്‍മണമായി
സാന്ദ്രമാം ഇരുളില്‍ ഏകയായി
മറയുമി സന്ധ്യതന്‍ തൊടുകുറിയായീ
ഏതോ വിഷാദം നിന്നില്‍ നിറഞ്ഞൂ
എകാന്തമാം നിന് മൌനം കവിഞ്ഞൂ
ആപാദമരുണാഭമായീ
((മേയ്മാസമേ, നിന് നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെ തോടും
താളങ്ങളോര്മ്മിക്കയാലോ))
((പ്രണയാരുണം തരുശാഖയില്‍
ജ്വലനാഭാമാം
ജീവോന്മദം))
((മേയ്മാസമേ, നിന് നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ))