En Nenjoram

santhosham malayalam film song lyrics

Song: En Nenjoram
Artiste(s): K.S. Harisankar
Lyricist: Vinayak Sasikumar
Composer: P.S. Jayahari
Album: Santhosham

Malarum tholkkum mukhame
Mizhikal chimmum shilaye
Pakalil thookum nilave
Kaviyum paadaakavithe

Annaadyam kanda naal muthal
Ullil pennavalaane
Kandaalum kandaalum
Kothi theeraa nombaram enthaavo

En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi

Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike

Kuliraayi thonnum veyile
Kiliyaayi konchum mozhiye
Palathum pakaraaninimel
Arikil cheraamivane

Innolaminnolam mizhi
Ponnaayi kandavayellaam
Ninnolam ninnolam
Varukillaayennatharivaakunne

((En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi))

((Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike))

Enthaadyam mindenam
Thellonnu nokkuvaan
Ethaadyam paadenam
Naanangal pookkuvaan

Oru paal kinnaaram
Puzhayaayi maarenam
Ala thalli theeraathe
Thammil kuthirenam

Avalennum choodum mutthaaratthin
Mutthaayi maaraan moham
Olivillaathothum sallaapatthil
Thenaayi thennaan vaa

Ammaanam chemmaanam
Niramellaam chenkaviloram
Thannaale nalkaamo
Manam thedum sammathaminneram

Hmm…
Rararaaraara …
Thananaanaanaa

((En nenchoram aval
Minnaaram chiri thookum kannazhakaayi
Kan chimmaathe niram mangaathe
Manam thedum pon kaniyaayi))

((Ee mandhaaram oru
Changaatthakkanavode kannuyire
Poompennaalin pular manjaale
Varukille onnarike))

മലരും തോൽക്കും മുഖമേ
മിഴികൾ ചിമ്മും ശിലയേ
പകലിൽ തൂകും നിലവേ
കവിയും പാടാകവിതേ

അന്നാദ്യം കണ്ട നാൾ മുതൽ
ഉള്ളിൽ പെണ്ണവളാണേ
കണ്ടാലും കണ്ടാലും
കൊതി തീരാ നൊമ്പരം എന്താവോ

എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി

ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ

കുളിരായി തോന്നും വെയിലേ
കിളിയായി കൊഞ്ചും മൊഴിയേ
പലതും പകരാനിനിമേൽ
അരികിൽ ചേരാമിവനെ

ഇന്നോളമിന്നോളം മിഴി
പൊന്നായി കണ്ടവയെല്ലാം
നിന്നോളം നിന്നോളം
വരുകില്ലായെന്നതറിവാകുന്നെ

((എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി))

((ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ))

എന്താദ്യം മിണ്ടേണം
തെല്ലൊന്നു നോക്കുവാൻ
ഏതാദ്യം പാദനം
നാണങ്ങൾ പൂക്കുവാൻ

ഒരു പാൽ കിന്നാരം
പുഴയായി മാറേണം
അല തല്ലി തീരാതെ
തമ്മിൽ കുതിരേണം

അവളെന്നും ചൂടും മുത്താരത്തിൻ
മുത്തായി മാറാൻ മോഹം
ഒളിവില്ലാതോതും സല്ലാപത്തിൽ
തേനായി തെന്നാൻ വാ

അമ്മാനം ചെമ്മാനം
നിറമെല്ലാം ചെങ്കവിളോരം
തന്നാലേ നൽകാമോ
മനം തേടും സമ്മതമിന്നേരം

ഹം…
രാരാരാരാരാ …
തനനാനാനാ

((എൻ നെഞ്ചോരം അവൾ
മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ
മനം തേടും പൊൻ കണിയായി))

((ഈ മന്ദാരം ഒരു
ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ
വരുകില്ലേ ഒന്നരികെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: