A Complete Journey Through Music
Aaro aaraaro aaro (x3)
Aaraanival aaraa
Aaro aaraaro aaro (x3)
Aaraanival aara
Aaraanival aaraanival aaraanivalaaro
Chenthengin poo choodiya mandaakiniyaaro
Thaathai thorum nin meni veeshiyaadum
Theeratthe ee keravrikshamellaam
Mohippoo nin paarijaatha roopam
Chodippoo vere ethu swargaminnu
Chelil melaake neeraadi
Aabhogi moolunnu nee
((Aaraanival aaraanival aaraanivalaaro
Chenthengin poo choodiya mandaakiniyaaro))
Paalaazhi neethaanalle
Eeran maaraattha thaarunyame
Paaraake nin paattalle
Ninnil cheraanaayi mohippoo njaan
Maaran mohiykkum poovaadi poo meniyaayole
Aarundu nin saamyamaayi
Devasaaraamshamaayole
Kaarmegha kaarkoonthal kothaattha soundaryame
Kaalil aalolamaalolam moovazhikal
Poraathe poraathengum
Theertha poomaala chaarttheedunnu
Aaro aaraaro aaro (x6)
Kaliyaattam thirayaattavum
Kannil kanavaaya soundaryame
Poraayma onnillallo
Ninnil cheraatthathonnillallo
Devan mohiykkum roopatthil aalasyam poondole
Aarundu nin saamyamaayi
Devadevanmaar poraadi nedaan kothichoru
Soundarya sankalppame
Kaathil choodarullaa vaakappovaarkku nee
Aaveshamaavaarille
Mohakkaattaayi maaraarille
((Aaraanival aaraanival aaraanivalaaro
Chenthengin poo choodiya mandaakiniyaaro
Thaathai thorum nin meni veeshiyaadum
Theeratthe ee keravrikshamellaam
Mohippoo nin paarijaatha roopam
Chodippoo vere ethu swargaminnu))
((Aaraanival aaraanival aaraanivalaaro
Chenthengin poo choodiya mandaakiniyaaro))
Aaro aaraaro aaro (x6)
ആരോ ആരാരോ ആരോ (x3)
ആരാണിവള്‍ ആരാ
ആരോ ആരാരോ ആരോ (x3)
ആരാണിവള്‍ ആരാ
ആരാണിവള്‍ ആരാണിവള്‍ ആരാണിവളാരോ
ചെന്തെങ്ങിന്‍ പൂ ചൂടിയ മന്ദാകിനിയാരൊ
താതൈ തോറും നിന്‍ മേനി വീശിയാടും
തീരത്തേ ഈ കേരവൃക്ഷമെല്ലാം
മോഹിപ്പൂ നിന്‍ പാരിജാത രൂപം
ചോദിപ്പൂ വേറെ ഏതു സ്വര്‍ഗമിന്നു
ചേലില്‍ മേലാകെ നീരാടി
ആഭോഗി മൂളുന്നു നീ
((ആരാണിവള്‍ ആരാണിവള്‍ ആരാണിവളാരോ
ചെന്തെങ്ങിന്‍ പൂ ചൂടിയ മന്ദാകിനിയാരൊ))
പാലാഴി നീതാനല്ലേ
ഈറന്‍ മാറാത്ത താരുണ്യമേ
പാരാകെ നിന്‍ പാട്ടല്ലേ
നിന്നില്‍ ചേരാനായി മോഹിപ്പൂ ഞാന്‍
മാറാന്‍ മോഹിയ്ക്കും പൂവാടി പൂമേനിയായോളെ
ആരുണ്ടു നിന്‍ സാമ്യമായി
ദേവസാരാംശമായോളെ
കാരമെഘാ കാര്‍കൂന്തല്‍ കോതാത്ത സൌന്ദര്യമേ
കാലില്‍ ആലോലമാലോലം മൂവാഴികള്‍
പോരാതെ പോരാതെങ്ങും
തീര്‍ഥ പൂമാല ചാര്‍ത്തീടുന്നു
ആരോ ആരാരോ ആരോ (x6)
കളിയാട്ടം തിരയാട്ടവും
കണ്ണില്‍ കനവായ സൌന്ദര്യമേ
പോരായ്മ ഒന്നില്ലല്ലോ
നിന്നില്‍ ചേരാത്തതൊന്നില്ലല്ലൊ
ദേവന്‍ മോഹിയ്ക്കും രൂപത്തില്‍ ആലസ്യം പൂണ്ടോളെ
ആരുണ്ടു നിന്‍ സാമ്യമായി
ദേവദേവന്മാര്‍ പോരാടി നേടാന്‍ കൊതിച്ചൊരു
സൌന്ദര്യ സങ്കല്‍പ്പമേ
കാതില്‍ ചൂടാറുള്ള വാകപ്പൂവാര്‍ക്കു നീ
ആവേശമാവാറില്ലേ
മോഹക്കാറ്റായി മാറാറില്ലേ
((ആരാണിവള്‍ ആരാണിവള്‍ ആരാണിവളാരോ
ചെന്തെങ്ങിന്‍ പൂ ചൂടിയ മന്ദാകിനിയാരൊ
താതൈ തോറും നിന്‍ മേനി വീശിയാടും
തീരത്തേ ഈ കേരവൃക്ഷമെല്ലാം
മോഹിപ്പൂ നിന്‍ പാരിജാത രൂപം
ചോദിപ്പൂ വേറെ ഏതു സ്വര്‍ഗമിന്നു))
((ആരാണിവള്‍ ആരാണിവള്‍ ആരാണിവളാരോ
ചെന്തെങ്ങിന്‍ പൂ ചൂടിയ മന്ദാകിനിയാരൊ))
ആരോ ആരാരോ ആരോ (x6)