Pavizha Munthiri


Song: Pavizhamunthiri
Artiste(s): M.G. Sreekumar & Jyotsana
Lyricist: O.N.V. Kuruppu
Composer: Vidyasagar
Album: Geethanjali

[youtube=

Pavizhamunthiri then kani pozhiyum
Mazha than ulsavamaayi
Kulirin thullikal ee puthumannil
Pulakamaalakalaayi

Pranaya vivasham kadalum karayum
Punarum veruthe piriyuvaan

((Pavizhamunthiri then kani pozhiyum
Mazha than ulsavamaayi
Kulirin thullikal ee puthumannil
Pulakamaalakalaayi))

Ee mazhappaattilaaraadum (aaraadum)
Pookkal than manam nukarnnoo (nukarnnoo)
Vaasanatthennal thelichoo (thelichoo)
Vasantha theenaalam

O.. Choodile maari vidartthum (vidartthum)
Kaanana kanimulle (poomulle)
Koonukal kunjikkudakal (nivartthee)
Kurunnu mohangal

Oru paattu moolumo, priye priye
Enikku maathramaayee
Shruthi meetti nilppoo njaan
Ithaa ithaa, ninakku maathramaayee

Kaathare, nammal than
Pranayam mazha pol madhu mayam

((Pavizhamunthiri then kani pozhiyum
Mazha than ulsavamaayi
Kulirin thullikal ee puthumannil
Pulakamaalakalaayi))

Ee malar thandil vidartthum (vidartthum)
Premamoromanappoovu (pon poovu)
Naamathu choodi nilkkumbol (nilaavum)
Sugandhamaayi maarum

Ezhilam paala than chottil (poonchottil)
Devakal nirtthamaadunnoo (aadunnoo)
Maalaakha kinnaram meettum (swarangal)
Mazha than sangeetham

Mazhakkaarin chillayil vidarnnithaa
Mazhavilppoovukal
Manassinte chillayil athinnezhum
Nirangal pootthithaa

Omane nammal than,
Pranayam mazhavilkkodikalaayee

((Pavizhamunthiri then kani pozhiyum
Mazha than ulsavamaayi
Kulirin thullikal ee puthumannil
Pulakamaalakalaayi))

((Pranaya vivasham kadalum karayum
Punarum veruthe piriyuvaan))

പവിഴമുന്തിരി തേൻ കണി പൊഴിയും
മഴ തൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി

പ്രണയ വിവശം കടലും കരയും
പുണരും വെറുതെ പിരിയുവാൻ

((പവിഴമുന്തിരി തേൻ കണി പൊഴിയും
മഴ തൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി))

ഈ മഴപ്പാട്ടിലാറാടും (ആറാടും)
പൂക്കൾ തൻ മനം നുകർന്നൂ (നുകർന്നൂ)
വാസനത്തെന്നാൽ തെളിച്ചു (തെളിച്ചു)
വസന്ത തീനാളം

ഓ.. ചൂടിലെ മാരി വിടർത്തും (വിടർത്തും)
കാനന കണിമുല്ലേ (പൂമുല്ലേ)
കൂണുകൾ കുഞ്ഞിക്കുടകൾ (നിവർത്തീ)
കുരുന്നു മോഹങ്ങൾ

ഒരു പാട്ടു മൂളുമോ, പ്രിയേ പ്രിയേ
എനിക്കു മാത്രമായീ
ശ്രുതി മീട്ടി നിൽപ്പൂ ഞാൻ
ഇതാ ഇതാ, നിനക്കു മാത്രമായീ

കാതരേ, നമ്മൾ തൻ
പ്രണയം മഴ പോൽ മധുമയം

((പവിഴമുന്തിരി തേൻ കണി പൊഴിയും
മഴ തൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി))

ഈ മലർ തണ്ടിൽ വിടർത്തും (വിടർത്തും)
പ്രേമമോരോമനപ്പൂവ് (പൊൻ പൂവ്)
നാമതു ചൂടി നിൽക്കുമ്പോൾ (നിലാവും)
സുഗന്ധമായി മാറും

ഏഴിലം പാല തൻ ചോട്ടിൽ (പൂന്ചോട്ടിൽ)
ദേവകൾ നിർത്തമാടുന്നൂ (ആടുന്നൂ)
മാലാഖ കിന്നരം മീട്ടും (സ്വരങ്ങൾ)
മഴ തൻ സംഗീതം

മഴക്കാറിൻ ചില്ലയിൽ വിടർന്നിതാ
മഴവിൽപ്പൂവുകൾ
മനസ്സിന്റെ ചില്ലയിൽ അതിന്നെഴും
നിറങ്ങൾ പൂത്തിതാ

ഓമനേ നമ്മൾ തൻ,
പ്രണയം മഴവിൽക്കൊടികളായീ

((പവിഴമുന്തിരി തേൻ കണി പൊഴിയും
മഴ തൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി))

((പ്രണയ വിവശം കടലും കരയും
പുണരും വെറുതെ പിരിയുവാൻ))

Leave a comment