Song: Kanneer Mazhayatthu
Artiste(s): K.J. Jesudas
Lyricist: Yousafali Kecheri
Composer: Mohan Sithara
Album: Joker
Kanneermazhayatthu njaanoru chiriyude kuda choodi (x2)
Novin kadalil mungitthappi mutthukal njaan vaaree
Mullukalellaam then malaraakki maarilaninjoo njaan
Lokame.., nin chodiyil,chiri kaanaan
Karal veenameetti paattu paadaam
((Kanneermazhayatthu njaanoru chiriyude kuda choodi)) (x2)
(Pakalin punchiri sooryan
Raavin paalcchiri chandran) (x2)
(Kadalin punchiri pon thiramaal
Mannin punchiri poovu) (x2)
Kezhum mukilin mazhavillaaloru punchiriyundaakki
Varnnappunchiriyundaakki
((Kanneermazhayatthu njaanoru chiriyude kuda choodi)) (x2)
Kadanam kavithakalaakki
Moham neduveerppaakki
O..
(Kadanam kavithakalaakki
Moham neduveerppaakki)
(Mizhineerppuzha than theeratthallo kaliveedundaakkee) (x2)
Murinja nenchil paazhmulayaaloru muralikayundaakki
Paadaan muralikayundaakki
((Kanneermazhayatthu njaanoru chiriyude kuda choodi
Novin kadalil mungitthappi mutthukal njaan vaaree
Mullukalellaam then malaraakki maarilaninjoo njaan
Lokame.., nin chodiyil,chiri kaanaan
Karal veenameetti paattu paadaam))
((Kanneermazhayatthu njaanoru chiriyude kuda choodi)) (x2)
കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി (x2)
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരീ
മുള്ളുകളെല്ലാം തേൻ മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ.., നിൻ ചൊടിയിൽ,ചിരി കാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം
((കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി )) (x2)
(പകലിൻ പുഞ്ചിരി സൂര്യൻ
രാവിൻ പാൽച്ചിരി ചന്ദ്രൻ) (x2)
(കടലിൻ പുഞ്ചിരി പൊൻ തിരമാല
മണ്ണിൻ പുഞ്ചിരി പൂവ്) (x2)
കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
വർണ്ണപ്പുഞ്ചിരിയുണ്ടാക്കി
((കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി )) (x2)
കദനം കവിതകളാക്കി
മോഹം നെടുവീർപ്പാക്കി
ഓ..
(കദനം കവിതകളാക്കി
മോഹം നെടുവീർപ്പാക്കി)
((കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി )) (x2)
മുറിഞ്ഞ നെഞ്ചിൽ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാൻ മുരളികയുണ്ടാക്കി
((കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരീ
മുള്ളുകളെല്ലാം തേൻ മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ.., നിൻ ചൊടിയിൽ,ചിരി കാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം))
((കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി)) (x2)