A Complete Journey Through Music
Song: Pinneyum Pinneyum
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Krishnagudiyil Oru Pranayakalathu
Pinneyum pinneyum aaro kinaavinte
Padi kadannetthunna padaniswanam
Pinneyum pinneyum aaro kinaavinte
Padi kadannetthunna padaniswanam
Pinneyum pinneyum aaro nilaavatthu
Ponvenuvoothunna mridumanthranam
((Pinneyum pinneyum aaro kinaavinte
Padi kadannetthunna padaniswanam
Padi kadannetthunna padaniswanam))
Pularnilaa chillayil
Kuliridum manjinte
Poovithal thullikal
Peythathaavaam
Alayumee thennalen
Karalile thanthiyil
Alasamaayi kaiviral
Chertthathaavaam
(Mizhikalil kurukunna
Pranayamaam praavinte
Chirakukal melle pidanjathaavaam) (x2)
Thaane thurakkunna jaalakachillinmel
Thelinizhal chithram thelinjathaavaam
Pinneyum pinneyum
Aaro.. aaro.. aaro
Tharalamaam sandhyakal
Narumalar thinkalin
Nerukayil chandanam
Thottathaavaam
Kuyilukal paadunna
Thodiyile thumbikal
Kusruthiyaal
Moolipparannathaavaam
(Aninilaa thiriyitta
Manivilakkaayi manam
Azhakode minnitthudichathaavaam) (x2)
Aarum kothiykkunnoraal vannu cherumennaaro
Swakaaryam paranjathaavaam
((Pinneyum pinneyum aaro kinaavinte
Padi kadannetthunna padaniswanam
Pinneyum pinneyum aaro nilaavatthu
Ponvenuvoothunna mridumanthranam))
((Pinneyum pinneyum
Aaro.. aaro.. aaro))
പിന്നെയും പിന്നെയും ആരോ കിനാവിൻറെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ കിനാവിൻറെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻവേണുവൂതുന്ന മൃദുമന്ത്രണം
((പിന്നെയും പിന്നെയും ആരോ കിനാവിൻറെ
പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം))
പുലർനിലാ ചില്ലയിൽ
കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ
പെയ്തതാവാം
അലയുമീ തെന്നലെൻ
കരളിലെ തന്തിയിൽ
അലസമായി കൈവിരൽ
ചേർത്തതാവാം
(മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിൻറെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം) (x2)
താനേ തുറക്കുന്ന ജാലകച്ചില്ലിന്മേൽ
തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും
ആരോ.. ആരോ . ആരോ
തരളമാം സന്ധ്യകൾ
നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം
തൊട്ടതാവാം
കുയിലുകൾ പാടുന്ന
തൊടിയിലെ തുമ്പികൾ
കുസൃതിയാൽ
മൂളിപ്പറന്നതാവാം
(അണിനിലാ തിരിയിട്ട
മണിവിളക്കായി മനം
അഴകോടെ മിന്നിത്തുടിച്ചതാവാം) (x2)
ആരും കൊതിയ്ക്കുന്നോരാൾ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
((പിന്നെയും പിന്നെയും ആരോ കിനാവിൻറെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻവേണുവൂതുന്ന മൃദുമന്ത്രണം))
((പിന്നെയും പിന്നെയും
ആരോ.. ആരോ.. ആരോ))