A Complete Journey Through Music
Song: Vinnile Poykayil
Artiste(s): M.G. Sreekumar & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Krishnagudiyil Oru Pranayakalathu
Vinnile poykayil
Vannirangiya pournami
Mohamaam mullayil
Poo chorinjoru yaamini
Chirimalarithal nulluvaan
Kulirmadhumozhi kelkkuvaan
Panimathiyude manchalil vannu njaan
((Vinnile poykayil
Vannirangiya pournami))
((Mohamaam mullayil
Poo chorinjoru yaamini))
Moodalmanjinaal
Manippudavakal njoriyumee
Pularvaniyil
Kunjupookkalaal
Athil kasavani karayidum
Aruvikalil
Pakal pakshiyaayi paaruvan neramaayi
Mulam koodinullil paaduvaan mohamaayi
Ilamaavin thanal thedum
Kulir kaatte..
((Vinnile poykayil
Vannirangiya pournami))
((Mohamaam mullayil
Poo chorinjoru yaamini))
Innu raathriyil
Ente kanavukal medayumee
Mukilkkudilil
Thaaradeepamaayi
Melle thiriyerinjunarumen
Kulir manasse
Viral thumbu thedum
Veenayaayi maarumo
Thulumbum kinaavin thoovalaal pulkumo
Naruthinkal kala choodum
Kalamaane.. Aa..
((Vinnile poykayil
Vannirangiya pournami))
((Mohamaam mullayil
Poo chorinjoru yaamini))
((Chirimalarithal nulluvaan
Kulirmadhumozhi kelkkuvaan
Panimathiyude manchalil vannu njaan))
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൌർണമി
മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനി
ചിരിമലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ
((വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൌർണമി))
((മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനി))
മൂടൽമഞ്ഞിനാൽ
മണിപ്പുടവകൾ ഞൊറിയുമീ
പുലർവനിയിൽ
കുഞ്ഞുപൂക്കളാൽ
അതിൽ കസവണി കരയിടും
അരുവികളിൽ
പകൽപക്ഷിയായി പാറുവാൻ നേരമായി
മുളം കൂടിനുള്ളിൽ പാടുവാൻ മോഹമായി
ഇളമാവിൻ തണൽ തേടും
കുളിർ കാറ്റേ..
((വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൌർണമി))
((മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനി))
ഇന്നു രാത്രിയിൽ
എൻറെ കനവുകൾ മെടയുമീ
മുകിൽക്കുടിലിൽ
താരദീപമായി
മെല്ലെ തിരിയെരിഞ്ഞുണരുമെൻ
കുളിർ മനസ്സേ
വിരൽത്തുമ്പു തേടും
വീണയായി മാറുമോ
തുളുമ്പും കിനാവിൻ തൂവലാൽ പുൽകുമോ
നറുതിങ്കൾക്കല ചൂടും
കലമാനേ.. ആ …
((വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൌർണമി))
((മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനി))
((ചിരിമലരിതൾ നുള്ളുവാൻ
കുളിർമധുമൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ))