A Complete Journey Through Music
Song: Minni Minni
Artiste(s): Amritha Suresh
Lyricist: Vinayak Sasikumar
Composer: Ifthi
Album: June
Minni minni kannu chimmi
Ninne nokki paava pol
Njaanirippu vingi vingi
Onnu mindaan onnadukkaan
Njaan kaatthe nilppoo
Poomthennal polen
Kili vaathilin
Azhi neekki nee varoo..
Ithra njaan nin mukham
Ortthirikkunnu
Athramel raavukal melle
Neengunnu
Kannukal kollave
Ullu neerunnu
Aadyamaayi..
Hmm.. nin viral thumbukal
Minnalaakunnu
Nin swaram polumen
Eenamaakkunnu
Nenchilam kunju pol
Mey chuvakkunnu
Swapnamaayi nero
((Minni minni kannu chimmi
Ninne nokki paava pol
Njaanirippu vingi vingi
Onnu mindaan onnadukkaan
Njaan kaatthe nilppoo))
Kanmashi koodithaa
Njaan thurakkunnu
Kaal viral mannile
Chithramaakunnu
Ennile pon veyil
Peeli neertthunnu
Veruthe…
Nee varum veethiyil
Njaanirikkunnu
Ninte kan kopavum
Bhangi kaanunnu
Ninte kannaadiyaayi
Melle maarunnu
Manthramaa chollu..
((Minni minni kannu chimmi
Ninne nokki paava pol
Njaanirippu vingi vingi
Onnu mindaan onnadukkaan
Njaan kaatthe nilppoo))
മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവ പോൽ
ഞാനിരിപ്പു വിങ്ങി വിങ്ങി
ഒന്നു മിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ
പൂംതെന്നൽ പോലെൻ
കിളി വാതിലിൻ
അഴി നീക്കി നീ വരൂ..
ഇത്ര ഞാൻ നിൻ മുഖം
ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ മെല്ലെ
നീങ്ങുന്നു
കണ്ണുകൾ കൊള്ളവേ
ഉള്ളു നീറുന്നു
ആദ്യമായി..
ഉം.. നിൻ വിരൽ തുമ്പുകൾ
മിന്നലാകുന്നു
നിൻ സ്വരം പോലുമെൻ
ഈണമാകുന്നു
നെഞ്ചിളം കുഞ്ഞു പോൽ
മെയ് ചുവക്കുന്നു
സ്വപ്നമായി നേരോ
((മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവ പോൽ
ഞാനിരിപ്പു വിങ്ങി വിങ്ങി
ഒന്നു മിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ))
കണ്മഷി കൂടിതാ
ഞാൻ തുറക്കുന്നു
കാൽ വിരൽ മണ്ണിലെ
ചിത്രമാകുന്നു
എന്നിലെ പൊൻ വെയിൽ
പീലി നീർത്തുന്നു
വെറുതെ…
നീ വരും വീഥിയിൽ
ഞാനിരിക്കുന്നു
നിൻറെ കൺ കോപവും
ഭംഗി കാണുന്നു
നിൻറെ കണ്ണാടിയായി
മെല്ലെ മാറുന്നു
മന്ത്രമാ ചൊല്ലു ..
((മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവ പോൽ
ഞാനിരിപ്പു വിങ്ങി വിങ്ങി
ഒന്നു മിണ്ടാൻ ഒന്നടുക്കാൻ
ഞാൻ കാത്തേ നിൽപ്പൂ))