A Complete Journey Through Music
Song: Thedunna Thaaram Nee
Artiste(s): Amal Antony Augustin
Lyricist: B.K. Harinarayanan
Composer: Vinu Thomas
Album: Neeyum Njanum
Thedunna theeram nee
Manpaathayellaam nee
Kaanunnathenthum nee
Kadalum nee
Raavum nilaavum nee
Pakalinte vegam nee
Priyamullathellaam nee
Njaanum nee
Paattaayi maarunna
Theruvile kaattum
Naattumaanchillayum nee
Mele, vaanatthin mele
Thaaramaayi nee vaarmukilaayi
((Thedunna theeram nee
Manpaathayellaam nee
Kaanunnathenthum nee
Kadalum nee))
Kaalam maaykkaathe
Manalithilen viral
Thaane korunna lipikalum nee
Poomottil thenaayi
Paaridunna kili thoovum
Venthoovalkkellaayum neeye
Ee naadin, muttatthu
Ponnilaveyilaayi minni ninnu nee
((Thedunna theeram nee
Manpaathayellaam nee
Kaanunnathenthum nee
Kadalum nee))
തേടുന്ന തീരം നീ
മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ
കടലും നീ
രാവും നിലാവും നീ
പകലിന്റെ വേഗം നീ
പ്രിയമുള്ളതെല്ലാം നീ
ഞാനും നീ
പാട്ടായി മാറുന്ന
തെരുവിലെ കാറ്റും
നാട്ടുമാഞ്ചില്ലയും നീ
മേലേ, വാനത്തിൻ മേലെ
താരമായി നീ വാർമുകിലായി
((തേടുന്ന തീരം നീ
മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ
കടലും നീ))
കാലം മായ്ക്കാതെ
മണലിതിലെൻ വിരൽ
താനേ കോറുന്ന ലിപികളും നീ
പൂമൊട്ടിൽ തേനായി
പാറിടുന്ന കിളി തൂവും
വെൺതൂവൽക്കെല്ലായും നീയേ
ഈ നാടിൻ, മുറ്റത്തു
പൊൻനിലാവെയിലായി മിന്നി നിന്നു നീ
((തേടുന്ന തീരം നീ
മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ
കടലും നീ))