A Complete Journey Through Music
Song: Oro Veethiyorathum
Artiste(s): K.S. Harishankar & Sowmya Ramakrishnan
Lyricist: Santhosh Varma
Composer: Bijibal
Album: Aadya Rathri
Oro veethiyorathum
Thammil thediyethumbol
Chadulamaakunnathenthino
Nenchile thaalam
Iniyumethra naal, iniyumethra naal
Kazhinjeedum vidooram
Maayaanagarame, nee nin vazhikalil
Tharoo, idam, kanavukal, pankidaan
Oru njodiyilum, chiri pakaruvaan
Thammil aavaatheyaaro
Hridaya mozhikal, chodikal vare
Vannathum, pin thirinjuvo
Vazhikalil virinja malarukalilum
Sharamuna niranja mizhiyinakalo
Pakalilum, iravilum
Uyiriloru kadalirambunna naadam ketto
((Maayaanagarame, nee nin vazhikalil
Tharoo, idam, kanavukal, pankidaan))
Anunimishavum, cheriyoru bhayam
Chuvarukalkku kaathundo
Thudarvazhikalil, aparichitharaayi
Namme maattunna parisaram
Athirukalidunna janalazhikal
Adimudiyudachu mukilukal thodaan
Mathi marannuyaruvaan
Karaliliru chirakilakkunnu mohappakshi
((Maayaanagarame, nee nin vazhikalil
Tharoo, idam, kanavukal, pankidaan))
((Oro veethiyorathum
Thammil thediyethumbol
Chadulamaakunnathenthino
Nenchile thaalam))
((Iniyumethra naal, iniyumethra naal
Kazhinjeedum vidooram))
((Maayaanagarame, nee nin vazhikalil
Tharoo, idam, kanavukal, pankidaan))
ഓരോ വീഥിയോരത്തും
തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ
നെഞ്ചിലെ താളം
ഇനിയുമെത്ര നാൾ, ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം
മായാനഗരമേ, നീ നിൻ വഴികളിൽ
തരൂ, ഇടം, കനവുകൾ, പങ്കിടാൻ
ഒരു ഞൊടിയിലും, ചിരി പകരുവാൻ
തമ്മിൽ ആവാതെയാരോ
ഹൃദയ മൊഴികൾ, ചൊടികൾ വരെ
വന്നതും, പിൻ തിരിഞ്ഞുവോ
വഴികളിൽ വിരിഞ്ഞ മലരുകളിലും
ശരമുണ നിറഞ്ഞ മിഴിയിണകളോ
പകലിലും ഇരവിലും
ഉയിരിലൊരു കടലിരമ്പുന്ന നാദം കേട്ടോ
((മായാനഗരമേ, നീ നിൻ വഴികളിൽ
തരൂ, ഇടം, കനവുകൾ, പങ്കിടാൻ))
അനുനിമിഷവും, ചെറിയൊരു ഭയം
ചുവരുകൾക്കു കാതുണ്ടോ
തുടർവഴികളിൽ, അപരിചിതരായ
നമ്മെ മാറ്റുന്ന പരിസരം
അതിരുകളിടുന്ന ജനലഴികൾ
അടിമുടിയുടച്ചു മുകിലുകൾ തൊടാൻ
മതി മറന്നുയരുവാൻ
കരളിലിരു ചിറകിലാക്കുന്നു മോഹപ്പക്ഷി
((മായാനഗരമേ, നീ നിൻ വഴികളിൽ
തരൂ, ഇടം, കനവുകൾ, പങ്കിടാൻ))
((ഓരോ വീഥിയോരത്തും
തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ
നെഞ്ചിലെ താളം))
((ഇനിയുമെത്ര നാൾ, ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം))
((മായാനഗരമേ, നീ നിൻ വഴികളിൽ
തരൂ, ഇടം, കനവുകൾ, പങ്കിടാൻ))