A Complete Journey Through Music
Song: Vaanavillo
Artiste(s): M.G. Sreekumar
Lyricist: Jyothish T. Kassi
Composer: Jakes Bejoy
Album: 2 States
Manchaadikkunnum maambullitthodum
Payyaaram chollana neram
Aaro njaattaadi paattum paadi
Doore chengilatthaalam kette
Vaanavillo, panthalitte
Mizhivaathil padiyolam thongalitte
Chembadayil, kaitthaalamitte
Naru chiri thookana muthu mutthi kammalitte
Vellinilaatthullikalo
Thellalinju aattirambil
Kaattilaadi veenavare
Kannu vechathaarivide
Enkilumiviralivan
Kacha ketti vannirangi
Kannerinju ninnavaro
Nenchakatthil aarum kaanaa minnal konderinje
((Vaanavillo, panthalitte
Mizhivaathil padiyolam thongalitte))
Veruthe ninnaalum
Veyilin naalangal
Pathivaayi nenchoram
Kaniyaayi pookkunne
Mizhikal mindaathe
Marayunnennaalum
Kanavin koodaake
Kuliraayi neeyundu
Katturumbukal niraniraykkana
Naattumukkile peedikatthinnelu
Neram pokkinu keniyorukkalu
Pathivaanivide
Oru kaalakkedinu idamorukkanu
Veembadichoru poochakkuttiykkum
Paattilaakumennortthathilloru
Naanakkedithile
Enkilumenkiluminnaanennidanenchinakam niraye
Thenginilaneerin chelaanennini
Aaro melle kaathil moolidunne
((Vaanavillo, panthalitte
Mizhivaathil padiyolam thongalitte))
Pakale maayaathe
Oliyum chaayaathe
Dhinavum cherunne
Pazhikal neelunne
Mukilin nenchaake
Irulaanennaalum
Mazha than ullaake
Chiriyaanennalum
Naattilingane
Dhimi thimirkkana
Naadu vaazhana
Kombillaa komnbante
Vesham kettalil
Choolippoyoru adavaanivide
Ini katthu vechoru
Dinamorunganu
Koottarotthoru virunnorukkanu
Membodiykkoru paattinitthiri
Veeshippoyi varum
((Enkilumenkilumennaanennidanenchinakam niraye
Thenginilaneerin chelaanennini
Aaro melle kaathil moolidunne))
((Vaanavillo, panthalitte
Mizhivaathil padiyolam thongalitte
Chembadayil, kaitthaalamitte
Naru chiri thookana muthu mutthi kammalitte))
((Vellinilaatthullikalo
Thellalinju aattirambil
Kaattilaadi veenavare
Kannu vechathaarivide))
((Enkilumiviralivan
Kacha ketti vannirangi
Kannerinju ninnavaro
Nenchakatthil aarum kaanaa minnal konderinje))
മഞ്ചാടിക്കുന്നും മാമ്പുള്ളിത്തോടും
പയ്യാരം ചൊല്ലണ നേരം
ആരോ ഞാറ്റടി പാട്ടും പാടി
ദൂരെ ചേങ്കിലത്താളം കേട്ടേ
വാനവില്ലോ, പന്തലിട്ടേ
മിഴിവാതിൽ പാടിയോളം തൊങ്ങലിട്ടേ
ചെമ്പടയിൽ, കൈത്താളമിട്ടേ
നറു ചിരി തൂക്കണ മുതു മുത്തി കമ്മലിട്ടേ
വെള്ളിനിലാത്തുള്ളികളോ
തെല്ലലിഞ്ഞു ആറ്റിറമ്പിൽ
കാറ്റിലാടി വീണവരെ
കണ്ണു വെച്ചതാരിവിടെ
എങ്കിലുമിവിരലിവാണ്
കച്ച കെട്ടി വന്നിറങ്ങി
കണ്ണെറിഞ്ഞു നിന്നവരോ
നെഞ്ചകത്തിൽ ആരും കാണാ മിന്നൽ കൊണ്ടെറിഞ്ഞേ
((വാനവില്ലോ, പന്തലിട്ട്
മിഴിവാതിൽ പാടിയോളം തൊങ്ങലിട്ടേ))
വെറുതെ നിന്നാലും
വെയിലിൻ നാളങ്ങൾ
പതിവായി നെഞ്ചോരം
കണിയായി പോകുന്നെ
മിഴികൾ മിണ്ടാതെ
മറയുന്നെന്നാലും
കനവിൻ കൂടാകെ
കുളിരായി നീയുണ്ട്
കട്ടുറുമ്പുകൾ നിറനിറയ്ക്കണ
നാട്ടുമുക്കിലെ പീടികത്തിണ്ണേല്
നേരം പോക്കിന് കെണിയൊരുക്കല്
പതിവാണിവിടെ
ഒരു കാലക്കേടിന് ഇടമൊരുക്കണ്
വീമ്പടിച്ചൊരു പൂച്ചക്കുട്ടിയ്ക്കും
പാട്ടിലാകുമെന്നോർത്തതിലൊരു
നാണക്കേടിതിലെ
എങ്കിലുമെങ്കിലുമിന്നാണെന്നിടനെഞ്ചിനകം നിറയെ
തെങ്ങിനിളനീരിൻ ചേലാണെന്നിനി
ആരോ മെല്ലെ കാതിൽ മൂളിടുന്നെ
((വാനവില്ലോ, പന്തലിട്ടേ
മിഴിവാതിൽ പാടിയോളം തൊങ്ങലിട്ടേ))
പകലെ മായാതെ
ഒളിയും ചായാതെ
ദിനവും ചേരുന്നെ
പഴികൾ നീളുന്നെ
മുകിലിൻ നെഞ്ചാകെ
ഇരുളാണെന്നാലും
മഴ തൻ ഉള്ളാകെ
ചിരിയാണെന്നാലും
നാട്ടിലിങ്ങനെ
ധിമി തിമിർക്കണ
നാട് വാഴണ
കൊമ്പില്ലാ കൊമ്പന്റെ
വേഷം കെട്ടലിൽ
ചൂളിപ്പോയൊരു അടവാണിവിടെ
ഇനി കാത്തു വെച്ചൊരു
ദിനമൊരുങ്ങണു
കൂട്ടരൊത്തൊരു വിരുന്നൊരുക്കണു
മേമ്പൊടിയ്ക്കൊരു പാട്ടിനിത്തിരി
വീശിപ്പോയി വരും
((എങ്കിലുമെങ്കിലുമിന്നാണെന്നിടനെഞ്ചിനകം നിറയെ
തെങ്ങിനിളനീരിൻ ചേലാണെന്നിനി
ആരോ മെല്ലെ കാതിൽ മൂളിടുന്നെ))
((വാനവില്ലോ, പന്തലിട്ടേ
മിഴിവാതിൽ പാടിയോളം തൊങ്ങലിട്ടേ
ചെമ്പടയിൽ, കൈത്താളമിട്ടേ
നറു ചിരി തൂക്കണ മുതു മുത്തി കമ്മലിട്ടേ))
((വെള്ളിനിലാത്തുള്ളികളോ
തെല്ലലിഞ്ഞു ആറ്റിറമ്പിൽ
കാറ്റിലാടി വീണവരെ
കണ്ണു വെച്ചതാരിവിടെ))
((എങ്കിലുമിവിരലിവാണ്
കച്ച കെട്ടി വന്നിറങ്ങി
കണ്ണെറിഞ്ഞു നിന്നവരോ
നെഞ്ചകത്തിൽ ആരും കാണാ മിന്നൽ കൊണ്ടെറിഞ്ഞേ))