A Complete Journey Through Music
Song: Pande Manassinte
Artiste(s): M.G. Sreekumar
Lyricist: K. Jayakumar
Composer: M.M. Keeravani
Album: Swarnachaamaram
Pande
Manasinte ambaraseemayil
Kandathee pournamiyaayirunnu
Azhakinte saagaram
Munnil thurannittorabhilaasha
Jaalakamaayirunnu
((Pande
Manasinte ambaraseemayil
Kandathee pournamiyaayirunnu))
((Azhakinte saagaram
Munnil thurannittorabhilaasha
Jaalakamaayirunnu))
Hemantha neelimaykkullil
Vellimeghamaliyum pole
Bandhuramounatthinullil
Kunju poovu viriyum pole
Anuraagamaam, tharushaakhiyil
Athilolaswarapanchamam
Azhakinte deepamaam
Nayanangalakathaariloru
Mohanaalam kolutthiyenkil
((Pande
Manasinte ambaraseemayil
Kandathee pournamiyaayirunnu))
Anthinilaavinte maaril
Pookkum nakshathra bhangikal pole
Manjil nilaavin dalangal
Melle veenu pozhiyum pole
Manamaakeyum, ninnormayil
Panineeraninju nilkkum
Azhakinte medayil
Paathiyurakkatthil neeyente
Peru vilichuvenkil
((Pande
Manasinte ambaraseemayil
Kandathee pournamiyaayirunnu))
((Azhakinte saagaram
Munnil thurannittorabhilaasha
Jaalakamaayirunnu))
പണ്ടേ
മനസിൻറെ അമ്പരസീമയിൽ
കണ്ടതീ പൗർണ്ണമിയായിരുന്നു
അഴകിൻറെ സാഗരം
മുന്നിൽ തുറന്നിട്ടൊരഭിലാഷ
ജാലകമായിരുന്നു
((പണ്ടേ
മനസിൻറെ അമ്പരസീമയിൽ
കണ്ടതീ പൗർണ്ണമിയായിരുന്നു))
((അഴകിൻറെ സാഗരം
മുന്നിൽ തുറന്നിട്ടൊരഭിലാഷ
ജാലകമായിരുന്നു))
ഹേമന്ത നീലിമയ്ക്കുള്ളിൽ
വെള്ളിമേഘമാലിയും പോലെ
ബന്ധുരമൗനത്തിനുള്ളിൽ
കുഞ്ഞു പൂവ് വിരിയും പോലെ
അനുരാഗമവും, തരുശാഖിയിൽ
അതിലോലസ്വരപഞ്ചമം
അഴകിൻറെ ദീപമാം
നയനങ്ങളകതാരിലൊരു
മോഹനാളം കൊളുത്തിയെങ്കിൽ
((പണ്ടേ
മനസിൻറെ അമ്പരസീമയിൽ
കണ്ടതീ പൗർണ്ണമിയായിരുന്നു))
അന്തിനിലാവിന്റെ മാറിൽ
പൂക്കും നക്ഷത്ര ഭംഗികൾ പോലെ
മഞ്ഞിൽ നിലാവിൻ ദളങ്ങൾ
മെല്ലെ വീണു പൊഴിയും പോലെ
മനമാകെയും, നിന്നോർമയിൽ
പനിനീരണിഞ്ഞു നിൽക്കും
അഴകിൻറെ മേടയിൽ
പാതിയുറക്കത്തിൽ നീയെൻറെ
പേരു വിളിച്ചുവെങ്കിൽ
((പണ്ടേ
മനസിൻറെ അമ്പരസീമയിൽ
കണ്ടതീ പൗർണ്ണമിയായിരുന്നു))
((അഴകിൻറെ സാഗരം
മുന്നിൽ തുറന്നിട്ടൊരഭിലാഷ
ജാലകമായിരുന്നു))