A Complete Journey Through Music
Song: Omanathinkal
Artiste(s): K.S. Chitra, Sujatha Mohan & Sangeetha Sajith
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Rakkilippattu
Omanatthinkalthelle
Kasthoori mulle
Kannaadi kannil minnum
Kanneeru maaykkumo
Kaathorametho paattin
Eenangal moolumo
Sindoora varnam tholkkum
Kavilil thalodumo
Ellaarumishtam koodum chakkippennalle
Wo..O..Wo..
Wo…
((Omanatthinkalthelle
Kasthoori mulle
Kannaadi kannil minnum
Kanneeru maaykkumo))
Kanimanikkurunjee nin
Kurumbonnumini vendaa
Urumiyum veeshi parichayum neetti
Kalariyilirangaan vaa
Chunakkutti chamayendaa
Churikayil thadutthaatte
Porkkaliyankam pulikkaliyankam
Payattadi pada kaalee
Mudi kudanjalarunnorunniyaarche
Naakku kondalladi vaal payattu
Udayanakkuruppinte cherumakale
Oyiram kadakam kondarinjoloo
Idi thada, vedi pada
Padahangal, uyaratte
Ankam murukatte
Wo..O..Wo..
Wo…
((Omanatthinkalthelle
Kasthoori mulle
Kannaadi kannil minnum
Kanneeru maaykkumo))
Kurukonnaripraavaayi
Chirakadichuyarnneedaam
Kudamullakkaadum karukappul medum
Valam vechu karangeedaam
Azhakulloraakaasham
Mazhakkuda nivartthumbol
Manippuzhayoratthu marathakappaadatthu
Madam potti karangeedaam
Kalamozhikkilikal than kalimelam
Kukkukkukku kuyilinte vilayaattam
Manasilum muzhangunnu podipooram
Kodi ketti parakkanam bahudooram
Kudukude, chirikkanam
Kurunkuzhal, edukkanam
Paadanam kacheri
Wo..O..Wo..
Wo… Oho
Omanatthinkalthelle
Kasthoori mulle
Kannaadi kannil minnum
Kaanaattha kauthukam
Perenthu chonnaalum naam
Chelulla poovukal
Varnangal nooraayaalum
Priyamaanu koottukaar
Ellaarum onnaayi paadaam
Aahaa sangeetham
Wo..O..Wo..
Wo… Oho
ഓമനത്തിങ്കൾതെല്ലേ
കസ്തൂരി മുല്ലേ
കണ്ണാടി കണ്ണിൽ മിന്നും
കണ്ണീരു മായ്ക്കുമോ
കാതോരമേതോ പാട്ടിൻ
ഈണങ്ങൾ മൂളുമോ
സിന്ദൂര വർണം തോൽക്കും
കവിളിൽ തലോടുമോ
എല്ലാരുമിഷ്ടം കൂടും ചക്കിപ്പെണ്ണല്ലേ
വോ..ഓ..വോ .
വോ…
((ഓമനത്തിങ്കൾതെല്ലേ
കസ്തൂരി മുല്ലേ
കണ്ണാടി കണ്ണിൽ മിന്നും
കണ്ണീരു മായ്ക്കുമോ))
കണിമണിക്കൂറുഞ്ഞീ നിൻ
കുറുമ്പൊന്നുമിനി വേണ്ടാ
ഉറുമിയും വീശി പരിചയും നീട്ടി
കളരിയിലിറങ്ങാൻ വാ
ചുണക്കുട്ടീ ചമയേണ്ടാ
ചുരികയിൽ തടുത്താട്ടെ
പോർക്കളിയങ്കം പുലിക്കളിയങ്കം
പയറ്റടി പട കാളീ
മുടി കുടഞ്ഞലരുന്നോരുണ്ണിയാർച്ചേ
നാക്കു കൊണ്ടല്ലടി വാൾ പയറ്റ്
ഉദയനക്കുറുപ്പിൻറെ ചെറുമകളെ
ഓയിരം കടകം കൊണ്ടറിഞ്ഞോളൂ
ഇടി തട, വെടി പട
പടഹങ്ങൾ, ഉയരട്ടെ
അങ്കം മുറുകട്ടെ
വോ..ഓ..വോ..
വോ…
((ഓമനത്തിങ്കൾതെല്ലേ
കസ്തൂരി മുല്ലേ
കണ്ണാടി കണ്ണിൽ മിന്നും
കണ്ണീരു മായ്ക്കുമോ))
കുറുകൊന്നരിപ്രാവായി
ചിറകടിച്ചുയർന്നീടാം
കുടമുല്ലക്കാടും കറുകപ്പുൽ മേടും
വലം വെച്ചു കറങ്ങീടാം
അഴകുള്ളൊരാകാശം
മഴക്കുട നിവർത്തുമ്പോൾ
മണിപ്പുഴയോരത്തു മരതകപ്പാടത്തു
മദം പൊട്ടി കറങ്ങീടാം
കളമൊഴിക്കിളികൾ തൻ കളിമേളം
കുക്കുക്കുക്കു കുയിലിന്റെ വിളയാട്ടം
മനസിലും മുഴങ്ങുന്നു പൊടിപൂരം
കൊടി കെട്ടി പറക്കണം ബഹുദൂരം
കുടുകുടെ, ചിരിക്കണം
കുറുങ്കുഴൽ, എടുക്കണം
പാടണം കച്ചേരി
വോ..ഓ..വോ..
വോ… ഓഹോ
ഓമനത്തിങ്കൾതെല്ലേ
കസ്തൂരി മുല്ലേ
കണ്ണാടി കണ്ണിൽ മിന്നും
കാണാത്ത കൗതുകം
പേരെന്തു ചൊന്നാലും നാം
ചേലുള്ള പൂവുകൾ
വർണങ്ങൾ നൂറായാലും
പ്രിയമാണു കൂട്ടുകാർ
എല്ലാരും ഒന്നായി പാടാം
ആഹാ സംഗീതം
വോ…ഓ…വോ…
വോ… ഓഹോ