A Complete Journey Through Music
Song: Cholakkilikal
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Deva
Album: The Prince
Cholakkilikal moolippaadum
Kurukukkukkoo
Thalirolatthumbil kaattu thudiykkum
Tiritiktiktik
Paayum puzhayude paadasarangal
Klimchim klimchim klim
Kulir vaaritthoovum venal puthumazha
Rim jhim rim jhim rim
Engum kelkkaam snehasangeetham
Athu nenchil cherkkum devasandesham
Prakrithee ninte hridayam polumennum
Athishayaswarangal than alakalaayi thirakalaayi
((Cholakkilikal moolippaadum
Kurukukkookoo
Thalirolatthumbil kaattu thudiykkum
Tiritiktiktik))
Aa…
Vaanidatthil kottum idimuzhakkam
Nammal aadiyil kettoru padahadhwani
Raathrikalil minnum minnal pulappil
Nammal aadyamaayi kandoo nadanakala…
Santhosham vithaykkunna sangeetham kothiykkunna
Marthyante manasukalil
Yanthrangalirambunna thanthrangal chamachu naam
Indrante gama nadichoo
Vedangal uruvittu paadunna naavin nenchil
Thudu thude thudiykkunna vedipada kulambadi
((Cholakkilikal moolippaadum
Kurukukkookoo
Thalirolatthumbil kaattu thudiykkum
Tiritiktiktik))
Umm…
Kudamaniyil thatti thuyilunartthum
Nammal kovilil vaazhunnoreeshvarane
Manthramunartthum mridushankhamorukki
Thiruvaarathiyuzhiyum niraamayane
Ambaadi porulinte ponnodakkuzhalile
Sangeetham nammal marannoo
Thrikkaalkkaleriyunna karppooratthiriyitta
Pondeepam nenchil polinjoo
Kannante kanimukham kaanunna nimishatthil
Idarunna hridayavum idaykkayaayi thudichidum
((Cholakkilikal moolippaadum
Kurukukkookoo
Thalirolatthumbil kaattu thudiykkum
Tiritiktiktik))
((Paayum puzhayude paadasarangal
Klimchim klimchim klim
Kulir vaaritthoovum venal puthumazha
Rim jhim rim jhim rim))
((Engum kelkkaam snehasangeetham
Athu nenchil cherkkum devasandesham))
((Prakrithee ninte hridayam polumennum
Athishayaswarangal than alakalaayi thirakalaayi))
ചോലക്കിളികൾ മൂളിപ്പാടും
കുരുകുക്കുക്കൂ
തളിരോലത്തുമ്പിൽ കാറ്റു തുടിയ്ക്കും
ടിരിറ്റിക്റ്റിക്റ്റിക്
പായും പുഴയുടെ പാദസരങ്ങൾ
ക്ലിംച്ചിം ക്ലിംച്ചിം ക്ലിം
കുളിർ വാരിത്തൂവും വേനൽ പുതുമഴ
രിം ജിം രിം ജിം രിം
എങ്ങും കേൾക്കാം സ്നേഹസംഗീതം
അത് നെഞ്ചിൽ ചേർക്കും ദേവസന്ദേശം
പ്രകൃതീ നിന്റെ ഹൃദയം പോലുമെന്നും
അതിശയസ്വരങ്ങൾ തൻ അലകളായി തിരകളായി
((ചോലക്കിളികൾ മൂളിപ്പാടും
കുരുകുകൂകൂ
തളിരോലത്തുമ്പിൽ കാറ്റു തുടിയ്ക്കും
ടിരിറ്റിക്റ്റിക്റ്റിക്))
ആ…
വാനിടത്തിൽ കൊട്ടും ഇടിമുഴക്കം
നമ്മൾ ആദിയിൽ കേട്ടൊരു പടഹധ്വനി
രാത്രികളിൽ മിന്നും മിന്നൽ പുളപ്പിൽ
നമ്മൾ ആദ്യമായി കണ്ടൂ നടനകല…
സന്തോഷം വിതയ്ക്കുന്ന സംഗീതം കൊതിയ്ക്കുന്ന
മർത്യന്റെ മനസുകളിൽ
യന്ത്രങ്ങളിരമ്പുന്ന തന്ത്രങ്ങൾ ചമച്ചു നാം
ഇന്ദ്രന്റെ ഗമ നടിച്ചൂ
വേദങ്ങൾ ഉരുവിട്ട് പാടുന്ന നാവിൻ നെഞ്ചിൽ
തുടു തുടെ തുടിയ്ക്കുന്ന വെടിപട കുളമ്പടി
((ചോലക്കിളികൾ മൂളിപ്പാടും
കുരുകുകൂകൂ
തളിരോലത്തുമ്പിൽ കാറ്റു തുടിയ്ക്കും
ടിരിറ്റിക്റ്റിക്റ്റിക്))
ഉം…
കുടമണിയിൽ തട്ടി തുയിലുണർത്തും
നമ്മൾ കോവിലിൽ വാഴുന്നോരീശ്വരനെ
മന്ത്രമുണർത്തും മൃദുശംഖമൊരുക്കി
തിരുവാരതിയുഴിയും നിരാമയനെ
അമ്പാടി പൊരുളിന്റെ പൊന്നോടക്കുഴലിലെ
സംഗീതം നമ്മൾ മറന്നൂ
തൃക്കാൽക്കലെരിയുന്ന കർപ്പൂരത്തിരിയിട്ട
പൊൻദീപം നെഞ്ചിൽ പൊലിഞ്ഞൂ
കണ്ണന്റെ കണിമുഖം കാണുന്ന നിമിഷത്തിൽ
ഇടറുന്ന ഹൃദയവും ഇടയ്ക്കയായി തുടിച്ചിടും
((ചോലക്കിളികൾ മൂളിപ്പാടും
കുരുകുകൂകൂ
തളിരോലത്തുമ്പിൽ കാറ്റു തുടിയ്ക്കും
ടിരിറ്റിക്റ്റിക്റ്റിക്))
((പായും പുഴയുടെ പാദസരങ്ങൾ
ക്ലിംച്ചിം ക്ലിംച്ചിം ക്ലിം
കുളിർ വാരിത്തൂവും വേനൽ പുതുമഴ
രിം ജിം രിം ജിം രിം))
((എങ്ങും കേൾക്കാം സ്നേഹസംഗീതം
അത് നെഞ്ചിൽ ചേർക്കും ദേവസന്ദേശം))
((പ്രകൃതീ നിന്റെ ഹൃദയം പോലുമെന്നും
അതിശയസ്വരങ്ങൾ തൻ അലകളായി തിരകളായി))