A Complete Journey Through Music
Song: Evide
Artiste(s): K.J. Jesudas & T.K. Kala
Lyricist: Kaithapram Damodaran Namboothiri
Composer: Kaithapram Vishwanathan Namboothiri
Album: Thilakkam
Evide..yen
Ashtamitthinkalinnevide
Mukile…yen
Chandanathaarakamevide
En, pranayanisheethiniyevide
Evide…
((Evide…yen
Ashtamitthinkalinnevide))
Puzhayile kunjolam
Ponvala chaarttheettum
Neeyenne arinjillayo
Kaattonnum paranjilla
Puzhayonnum mindeela
Neeyinnevideyennarinjillaa
Raappookkal virinjille
Raamazha pozhinjille
Ee nishaashalabangal
Parannille..
((Evide…yen
Ashtamitthinkalinnevide))
((Mukile…yen
Chandanathaarakamevide))
Minnaaminunginnu
Mookkutthi chaarttheele
Aambalkkurunnu vidarnnille
Kandirunnoo njaan
Kettirunnoo njaan
Ellaam arinjirunnoo
Pranayanilaave
Ninnil veenaliyaan
Aayirunnennumen moham
((Evide..yen
Ashtamitthinkalinnevide
Mukile…yen
Chandanathaarakamevide))
((En, pranayanisheethiniyevide
Evide…))
((Evide…yen
Ashtamitthinkalinnevide))
എവിടേ..യെൻ
അഷ്ടമിത്തിങ്കളിന്നെവിടെ
മുകിലേ…യെൻ
ചന്ദനത്താരകമെവിടെ
എൻ, പ്രണയനിശീഥിനിയെവിടെ
എവിടേ…
((എവിടേ..യെൻ
അഷ്ടമിത്തിങ്കളിന്നെവിടെ))
പുഴയിലെ കുഞ്ഞോളം
പൊൻവള ചാർത്തീട്ടും
നീയെന്നെ അറിഞ്ഞില്ലയോ
കാറ്റൊന്നും പറഞ്ഞില്ലാ
പുഴയൊന്നും മിണ്ടീലാ
നീയിന്നെവിടെയെന്നറിഞ്ഞില്ലാ
രാപ്പൂക്കൾ വിരിഞ്ഞില്ലേ
രാമഴ പൊഴിഞ്ഞില്ലേ
ഈ നിശാശലഭങ്ങൾ
പറന്നില്ലേ..
((എവിടേ..യെൻ
അഷ്ടമിത്തിങ്കളിന്നെവിടെ))
((മുകിലേ…യെൻ
ചന്ദനത്താരകമെവിടെ))
മിന്നാമിനുങ്ങിൻ്റെ
മൂക്കുത്തി ചാർത്തീലേ
ആമ്പൽക്കുരുന്നു വിടർന്നില്ലേ
കണ്ടിരുന്നൂ ഞാൻ
കേട്ടിരുന്നൂ ഞാൻ
എല്ലാം അറിഞ്ഞിരുന്നോ
പ്രണയനിലാവേ
നിന്നിൽ വീണലിയാൻ
ആയിരുന്നെന്നുമെൻ മോഹം
((എവിടേ..യെൻ
അഷ്ടമിത്തിങ്കളിന്നെവിടെ
മുകിലേ…യെൻ
ചന്ദനത്താരകമെവിടെ))
((എൻ, പ്രണയനിശീഥിനിയെവിടെ
എവിടേ…))
((എവിടേ..യെൻ
അഷ്ടമിത്തിങ്കളിന്നെവിടെ))