Song: Eeran Kannil
Artiste(s): K.S. Harisankar
Lyricist: Vinayak Sasikumar
Composer: Prashant Pillai
Album: Sajan Bakery Since 1962
Oru puzha mannil pirakkunnu
Aruvikal cherunna nimisham
Iruvazhiyozhukunoo
Oru vazhi neengunnu
Ee rithu maanjaalum maayaathonnaayi
Kaalamenna jaalamomarunnu pol pakarnna sneham
Ennil, ninnil
Murivukal maattave
Pankidaan marannathellaam
Pakutthu nalkuvaan
Puthiyoru moham
Pathivukal theerunnoo
Eeran kannil, ithaadyamaayithetho naalam
Veyil pularnnu, vaanil bhoovil
Manasarinju thammil thammil, thammil
Cheru cheru cheru madhurangal
Madhurithamiru hridayangal thaane
Onnu pole..
Ila pozhiyaan shishirangal
Poo choodaan vaasantham venam
Onnu koode…
((Eeran kannil, ithaadyamaayithetho naalam
Veyil pularnnu, vaanil bhoovil
Manasarinju thammil thammil, thammil))
Melle melle venaminnu thennalin thanuppum
Chennidaanidangalum nirangalin thudippum
(Melle melle venaminnu thennalin thanuppum
Chennidaanidangalum nirangalin thudippum)
((Eeran kannil, ithaadyamaayithetho naalam
Veyil pularnnu, vaanil bhoovil
Manasarinju thammil))
Iniyum manjuthirum
Iniyum raavunarum
Kili paadidum
Nilaavukal,pozhinjeedum
Kinaavukal, swakaaryamaayi
Thalodaan varum
((Iniyum manjuthirum
Iniyum raavunarum
Kili paadidum
Nilaavukal,pozhinjeedum))
((Kinaavukal, swakaaryamaayi
Thalodaan varum))
ഒരു പുഴ മണ്ണിൽ പിറക്കുന്നു
അരുവികൾ ചേരുന്ന നിമിഷം
ഇരുവഴിയൊഴുകുന്നൂ
ഒരു വഴി നീങ്ങുന്നു
ഈ ഋതു മാഞ്ഞാലും മായാതൊന്നായി
കാലമെന്ന ജാലമോമരുന്ന് പോൽ പകർന്ന സ്നേഹം
എന്നിൽ, നിന്നിൽ
മുറിവുകൾ മാറ്റവേ
പങ്കിടാൻ മറന്നതെല്ലാം
പകുത്തു നൽകുവാൻ
പുതിയൊരു മോഹം
പതിവുകൾ തീരുന്നൂ
ഈറൻ കണ്ണിൽ, ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു, വാനിൽ ഭൂവിൽ
മനസറിഞ്ഞു തമ്മിൽ തമ്മിൽ, തമ്മിൽ
ചെറു ചെറു ചെറു മധുരങ്ങൾ
മധുരിതമിരു ഹൃദയങ്ങൾ താനേ
ഒന്ന് പോലെ..
ഇല പൊഴിയാൻ ശിശിരങ്ങൾ
പൂ ചൂടാൻ വാസന്തം വേണം
ഒന്ന് കൂടെ…
((ഈറൻ കണ്ണിൽ, ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു, വാനിൽ ഭൂവിൽ
മനസറിഞ്ഞു തമ്മിൽ തമ്മിൽ, തമ്മിൽ))
മെല്ലെ മെല്ലെ വേണമിന്നു തെന്നലിൻ തണുപ്പും
ചെന്നിടാനിടങ്ങളും നിറങ്ങളിൻ തുടിപ്പും
(മെല്ലെ മെല്ലെ വേണമിന്നു തെന്നലിൻ തണുപ്പും
ചെന്നിടാനിടങ്ങളും നിറങ്ങളിൻ തുടിപ്പും)
((ഈറൻ കണ്ണിൽ, ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു, വാനിൽ ഭൂവിൽ
മനസറിഞ്ഞു തമ്മിൽ തമ്മിൽ, തമ്മിൽ))
ഇനിയും മഞ്ഞുതിരും
ഇനിയും രാവുണരും
കിളി പാടിടും
നിലാവുകൾ, പൊഴിഞ്ഞീടും
കിനാവുകൾ, സ്വകാര്യമായി
തലോടാൻ വരും
((ഇനിയും മഞ്ഞുതിരും
ഇനിയും രാവുണരും
കിളി പാടിടും
നിലാവുകൾ, പൊഴിഞ്ഞീടും))
((കിനാവുകൾ, സ്വകാര്യമായി
തലോടാൻ വരും))