Aakaashangalil Vaazhum

Varnapakittu lyrics

Song: Aakaasangalil Vaazhum
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Varnapakittu

Aakaashangalil vaazhum
Thiru thaaraanaathanu sthothram
Engum nanmakalekoo
Njangalkkellaa punyavum nalkoo

Mazhavillin mangala shree pole
Oru pooval painkili chekkeri
Raagasumangaliyaayi
Devamanohariyaayi….

Doore maamarakkombil
Oru thaaraa jaalakakkoottil
Etho kaarthika naalil
Malar pookkum pournamivaavil

Paazhmulam thandaal moolukayaayi
Vazhiyum sangeetham
Kaliyaadum kaattil melaake
Kulirum sallaapam

Theerakkaayal theeratthe maanthoppil
Mazhanoolaal theerkkumoroonjaalil
Mathi marannavalaadunne
Mani mayilkkurunnaayi…

((Doore maamarakkombil
Oru thaaraa jaalakakkoottil
Etho kaarthika naalil
Malar pookkum pournamivaavil))

Peelinilaavin pichakattheril
Anayum raatthinkal
Snehaparaagam peyyukayaayi
Manassin poochendil

Niramaavil chertthavan thaaraattin
Mizhineerin thulli thudachaatte
Shishira chandrikayaayi
Madhura saanthwanamaayi…

((Doore maamarakkombil
Oru thaaraa jaalakakkoottil
Etho kaarthika naalil
Malar pookkum pournamivaavil))

((Mazhavillin mangala shree pole
Oru pooval painkili chekkeri
Raagasumangaliyaayi
Devamanohariyaayi….))

ആകാശങ്ങളിൽ വാഴും
തിരു താരാനാഥനു സ്തോത്രം
എങ്ങും നന്മകളേകൂ
ഞങ്ങൾക്കെല്ലാ പുണ്യവും നൽകൂ

മഴവില്ലിൻ മംഗള ശ്രീ പോലെ
ഒരു പൂവൽ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായി
ദേവമനോഹരിയായി…

ദൂരെ മാമരക്കൊമ്പിൽ
ഒരു താരാ ജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമിവാവിൽ

പാഴ്മുളം തണ്ടാൽ മൂളുകയായി
വഴിയും സംഗീതം
കളിയാടും കാറ്റിൽ മേലാകെ
കുളിരും സല്ലാപം

തീരക്കായൽ തീരത്തെ മാന്തോപ്പിൽ
മഴനൂലാൽ തീർക്കുമൊരൂഞ്ഞാലിൽ
മതി മറന്നവളാടുന്നേ
മണി മയിൽക്കുരുന്നായി…

((ദൂരെ മാമരക്കൊമ്പിൽ
ഒരു താരാ ജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമിവാവിൽ))

പീലിനിലാവിൻ പിച്ചകത്തേരിൽ
അണയും രാത്തിങ്കൾ
സ്നേഹപരാഗം പെയ്യുകയായി
മനസ്സിൻ പൂച്ചെണ്ടിൽ

നിറമാവിൽ ചേർത്തവൻ താരാട്ടിൻ
മിഴിനീരിൻ തുള്ളി തുടച്ചാട്ടെ
ശിശിര ചന്ദ്രികയായി
മധുര സാന്ത്വനമായി…

((ദൂരെ മാമരക്കൊമ്പിൽ
ഒരു താരാ ജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമിവാവിൽ))

((മഴവില്ലിൻ മംഗള ശ്രീ പോലെ
ഒരു പൂവൽ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായി
ദേവമനോഹരിയായി…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: