A Complete Journey Through Music
Song: Ilaveyil
Artiste(s): M.G Sreekumar & Shreya Ghoshal
Lyricist: Prabha Varma
Composer: Ronnie Raphael
Album: Marakkar: Arabikkadalinte Simham
Kannaa nee ninaippathaare
Raadheye raagaardraye
Ninne manamalinjavaluyir
Pookkalaayi
Pooja cheyke…
Sa Ga Ri Ga Ma Ni Ni Sa
Ni Sa Ga Ri Sa Ni Dha Ma Ga Ma Pa Ma Ga Ri Sa
Sa Sa Ga Ga Sa Sa Ma Ma
Sa Sa Ga Ga Ri Ri Ga Ga Ma Ma Ni Ni Sa
Ni Ni Sa Sa Ga Ri Sa Sa
Ni Ni Sa Sa Ga Ri Sa Sa
Ni Ni Sa Sa Ni Ni Dha Ma Pa
Ilaveyilalakalilozhukum
Ee yamunayumoru nava vadhuvaayi
Nanu nane oru mazha pol
Kuliralalayaayi vaa
Nee priyavadhuvalle
Himajalakanamaniyuthirum
Ee vanikayumorumadhuvanamaayi
Manimukiloli niramode
Mayilazhakaayi vaa
Nee mama manamalle
Manjanippoove, ponnooyalaattum
Neeranikkaattil, nin snehamalle
Chandanam chaartthum, nin meni vaaka
Poovodu thedum, en maaranalle nee..
((Ilaveyilalakalilozhukum
Ee yamunayumoru nava vadhuvaayi
Nanu nane oru mazha pol
Kuliralalayaayi vaa
Nee priyavadhuvalle))
Melle melleyezhuthaam
Thankatthaaradeepa samamaayi
Maagharaavilithile
Meghattherileri varumo
Mandhamandhamazhake
Innen venugaanamozhukee
Raasaraavilamare
Raadhaaraaniyaayi varumo
Oru naalee viralithalaale
Shruthi meettum thanuvithilaake
Kanavaake niravaale
Madhumayamoru sukhalayamaayi
Manamaake ninavaake
Oru sangeethasallaapamunarukayaayi
((Himajalakanamaniyuthirum
Ee vanikayumorumadhuvanamaayi
Manimukiloli niramode
Mayilazhakaayi vaa
Nee mama manamalle))
Swapnakanyayakale
Minnum devathaaru nirayaayi
Kaavu neekkiyarike
Leelaalolayaayi varavaayi
Swarnavarna viralaal
Manjin paali neekki veruthe
Saandhya thaaramithile
Minnal peeli neertthi varavaayi
Oru poovaayi tharalithayaayi nee
Ho oru paattaayi madhurimayaayi nee
Thanuvaake, mridhuvaayi nee
Oru kuriyoru cheruthirayaayi
Udalaake, uyiraake
Naru sindhooramandhaaramilakukayaayi
((Ilaveyilalakalilozhukum
Ee yamunayumoru nava vadhuvaayi
Nanu nane oru mazha pol
Kuliralalayaayi vaa
Nee priyavadhuvalle))
കണ്ണാ നീ നിനൈപ്പതാരെ
രാധയേ രാഗാർദ്രയേ
നിന്നെ മനമലിഞ്ഞവളുയിർ
പൂക്കളായി
പൂജ ചെയ്കെ…
സ ഗ രി ഗ മ നി നി സ
നി സ ഗ രി സ നി ധ മ ഗ മ പ മ ഗ രി സ
സ സ ഗ ഗ സ സ മ മ
സ സ ഗ ഗ രി രി ഗ ഗ മ മ നി നി സ
നി നി സ സ ഗ രി സ സ
നി നി സ സ ഗ രി സ സ
നി നി സ സ നി നി ധ മ പ
ഇളവെയിലലകളിലൊഴുകും
ഈ യമുനയുമൊരു നവ വധുവായി
നനു നനെ ഒരു മഴ പോൽ
കുളിരലലയായി വാ
നീ പ്രിയവധുവല്ലേ
ഹിമജലകണമണിയുതിരും
ഈ വനികയുമൊരുമധുവനമായി
മണിമുകിലൊളി നിറമോടെ
മയിലഴകായി വാ
നീ മമ മനമല്ലേ
മഞ്ഞണിപ്പൂവേ, പൊന്നൂയലാട്ടും
നീരണിക്കാട്ടിൽ, നിൻ സ്നേഹമല്ലേ
ചന്ദനം ചാർത്തും, നിൻ മേനി വാക
പൂവോടു തേടും, എൻ മാരനല്ലേ നീ..
((ഇളവെയിലലകളിലൊഴുകും
ഈ യമുനയുമൊരു നവ വധുവായി
നനു നനെ ഒരു മഴ പോൽ
കുളിരലലയായി വാ
നീ പ്രിയവധുവല്ലേ)
മെല്ലെ മെല്ലെയെഴുതാം
തങ്കത്താരദീപ സമമായി
മാഘരാവിലിതിലെ
മേഘത്തേരിലേറി വരുമോ
മന്ദമന്ദമഴകേ
ഇന്നെൻ വേണുഗാനമൊഴുകീ
രാസരാവിലമരെ
രാധാറാണിയായി വരുമോ
ഒരു നാളീ വിരളിതളാലെ
ശ്രുതി മീട്ടും തനുവിതിലാകെ
കനവാകെ നിറവാലേ
മധുമയമൊരു സുഖലയമായി
മനമാകെ നിനവാകെ
ഒരു സംഗീതസല്ലാപമുണരുകയായി
((ഹിമജലകണമണിയുതിരും
ഈ വനികയുമൊരുമധുവനമായി
മണിമുകിലൊളി നിറമോടെ
മയിലഴകായി വാ
നീ മമ മനമല്ലേ))
സ്വപ്നകന്യയകലേ
മിന്നും ദേവദാരു നിരയായി
കാവ് നീക്കിയരികെ
ലീലാലോലയായി വരവായി
സ്വർണവർണ വിരലാൽ
മഞ്ഞിൻ പാളി നീക്കി വെറുതെ
സാന്ധ്യ താരമിതിലെ
മിന്നൽ പീലി നീർത്തി വരവായി
ഒരു പൂവായി തരളിതയായി nee
ഹോ ഒരു പാട്ടായി മധുരിമയായി നീ
തനുവാകെ, മൃദുവായി നീ
ഒരു കുറിയൊരു ചെറുതിരയായി
ഉടലാകെ, ഉയിരാകെ
നറു സിന്ദൂരമമന്ദാരമിളകുകയായി
((ഇളവെയിലലകളിലൊഴുകും
ഈ യമുനയുമൊരു നവ വധുവായി
നനു നനെ ഒരു മഴ പോൽ
കുളിരലലയായി വാ
നീ പ്രിയവധുവല്ലേ))