A Complete Journey Through Music
Song: Jananya
Artiste(s): Gouri Sreekumar & Gireesan A.C.
Lyricist: Din Nath Puthencherry
Composer: Pratik Abhyankar
Album: Jananya
Innente manveenayum
Shruthi marannoo
Mukil neettunna pon thanthiyil
Viral murinjoo
Thalarum thennalaayi
Thaniye nilppoo njaan
Veyilin chillamel
((Innente manveenayum
Shruthi marannoo
Mukil neettunna pon thanthiyil
Viral murinjoo))
Mozhikal, thirayum
Oru raappaadi pol
Mizhikal peythuvo
Pathiye, mookamaayi
Nee vaadalle mounamulle
Njaanennennum chaareyille
Ee snehatthin maayaatthoreenam, tharaan
Nenchodu njaan chertthidaam
Mazhakkurunne
Mizhikkanneeru njaan maaychidaam
Ilam viralaal
Innente manveenayil
Shruthiyunarnnoo
Mukil neettunna pon thanthiyil
Viraluzhinjoo
Uyarum thennalaayi
Mazhavil kandu naam
Uyirin, uyire..
ഇന്നെന്റെ മൺവീണയും
ശ്രുതി മറന്നൂ
മുകിൽ നീട്ടുന്ന പൊൻ തന്തിയിൽ
വിരൽ മുറിഞ്ഞൂ
തളരും തെന്നലായി
തനിയേ നിൽപ്പൂ ഞാൻ
വെയിലിൻ ചില്ലമേൽ
((ഇന്നെന്റെ മൺവീണയും
ശ്രുതി മറന്നൂ
മുകിൽ നീട്ടുന്ന പൊൻ തന്തിയിൽ
വിരൽ മുറിഞ്ഞൂ))
മൊഴികൾ, തിരയും
ഒരു രാപ്പാടി പോൽ
മിഴികൾ പെയ്തുവൊ
പതിയേ, മൂകമായി
നീ വാടല്ലേ മൗനമുല്ലേ
ഞാനെന്നെന്നും ചാരെയില്ലേ
ഈ സ്നേഹത്തിൻ മായാത്തൊരീണം, തരാൻ
നെഞ്ചോടു ഞാൻ ചേർത്തിടാം
മഴക്കുരുന്നേ
മിഴിക്കണ്ണീരു ഞാൻ മായ്ച്ചിടാം
ഇളം വിരലാൽ
ഇന്നെന്റെ മൺവീണയിൽ
ശ്രുതിയുണർന്നൂ
മുകിൽ നീട്ടുന്ന പൊൻ തന്തിയിൽ
വിരലുഴിഞ്ഞൂ
ഉയരും തെന്നലായി
മഴവിൽ കണ്ടു നാം
ഉയിരിൻ, ഉയിരേ..