Song: Ayyappa
Artiste(s): Unni Mukundan
Lyricist: Vinayak Sasikumar
Composer: Rahul Subhrahmanian
Album: Meppadiyan
Doore doore dooreyundu
Swaamiyulla maamala
Sankadakkurukkazhichu
Shaanthiyekum maamala
Pampayil kulichu
Paapamaattidunna bhakthare
Valaykkumaakkadamkathaykkoruttharam
Tharum mala
Vishwadikkukalkku
Naathanaaya divyaroopane
Vishnushankaresha puthranaayorente ayyane
Van pulippuratthirunnu
Pandalatthananja pole
Ente chinthakalkku meludiykkane jwalikkane
Naanaadeshangal thaandunna
Marthya saagaram
Thaane nenchaake aazhunnu
Ninte poomukham
Oru kaalchodum aaraadhya vandanam
Shwaasam polum nin kaarunya naamamaayi
Oduvil naamonnaayi
Savidham cherumbol
Neeyo njaanumaakumaa sathyam thanne moksham
((Doore doore dooreyundu
Swaamiyulla maamala
Sankadakkurukkazhichu
Shaanthiyekum maamala))
((Pampayil kulichu
Paapamaattidunna bhakthare
Valaykkumaakkadamkathaykkoruttharam
Tharum mala))
ദൂരെ ദൂരെ ദൂരെയുണ്ട്
സ്വാമിയുള്ള മാമല
സങ്കടക്കുരുക്കഴിച്ചു
ശാന്തിയേകും മാമല
പമ്പയിൽ കുളിച്ചു
പാപമാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാക്കടംകഥയ്ക്കൊരുത്തരം
തരും മല
വിശ്വദിക്കുകൾക്കു
നാഥനായ ദിവ്യരൂപനെ
വിഷ്ണുശങ്കരേശ പുത്രനായൊരെൻറെ അയ്യനെ
വൻ പുളിപ്പുറത്തിരുന്നു
പന്തളത്തണഞ്ഞ പോലെ
എന്റെ ചിന്തകൾക്ക് മേലുദിയ്ക്കണേ ജ്വലിക്കണേ
നാനാദേശങ്ങൾ താണ്ടുന്ന
മർത്യ സാഗരം
താനേ നെഞ്ചാകെ ആഴ്ന്നു
നിന്റെ പൂമുഖം
ഓരോ കാൽച്ചോടും ആരാധ്യ വന്ദനം
ശ്വാസം പോലും നിൻ കാരുണ്യ നാമമായി
ഒടുവിൽ നാമൊന്നായി
സവിധം ചേരുമ്പോൾ
നീയോ ഞാനുമാകുമാ സത്യം തന്നെ മോക്ഷം
((ദൂരെ ദൂരെ ദൂരെയുണ്ട്
സ്വാമിയുള്ള മാമല
സങ്കടക്കുരുക്കഴിച്ചു
ശാന്തിയേകും മാമല))
((പമ്പയിൽ കുളിച്ചു
പാപമാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാക്കടംകഥയ്ക്കൊരുത്തരം
തരും മല))