A Complete Journey Through Music
Song: Yaathonnum Parayathe
Artiste(s): Sithara Krishnakumar & Abhijith Anilkumar
Lyricist: Vinayak Sasikumar
Composer: Kailas Menon
Album: Vaashi
Yaathonnum parayaathe raave
Pokunno padivaathiloode
Laavonnum pozhiyaathe
Thoomanjodaliyaathe
Ee mannin mounam thirayaathe
Kaathilarulaan paathi vari than
Eenaminiyenthinaayi
Thaaneyakame veenu pidayum
Praananiniyenthinaayi
Paathi vazhi theerumbol
Neeyakale maayumbol
Neeraniyumaashayenthinaayi
Njaanurukumormmayenthinaayi
((Yaathonnum parayaathe raave
Pokunno padivaathiloode))
Poya kaalaniravil neeyen
Kannin oramaayi
Aarumaarumariyaathullam
Kaanum kaavalaayi
Kaalidari veenathilla njaan
Ninte nizhaloram
Thellumizhi poottiyilla nee
Vannanayuvolam
Innu veyilerumbol
Ullu kanalaakumbol
Nin vilikalortthu ninnu poyi
Pin vilikalennu maanju poyi
((Yaathonnum parayaathe raave
Pokunno padivaathiloode))
Ethu novinariyaa theeram
Pulkee naalukal
Kunjuvaakku mathiyennaalum
Neelum vaashikal
Punchirikaleri ninnoree
Randu kaviloram
Nooru nanavaalerinjithaa
Innu pala neram
Enkilumithaavolam
Ninnarikilaavumbol
Enne mozhiyaan marannu poyi
Thammilozhukaathakannu poyi
((Yaathonnum parayaathe raave
Pokunno padivaathiloode
Laavonnum pozhiyaathe
Thoomanjodaliyaathe
Ee mannin mounam thirayaathe))
((Kaathilarulaan paathi vari than
Eenaminiyenthinaayi
Thaaneyakame veenu pidayum
Praananiniyenthinaayi))
((Paathi vazhi theerumbol
Neeyakale maayumbol
Neeraniyumaashayenthinaayi
Njaanurukumormmayenthinaayi))
യാതൊന്നും പറയാതെ രാവേ
പോകുന്നോ പടിവാതിലൂടെ
ലാവോന്നും പൊഴിയാതെ
തൂമഞ്ഞോടാലിയാതെ
ഈ മണ്ണിൻ മൗനം തിരയാതെ
കാതിലരുളാൻ പാതി വരി തൻ
ഈണമിനിയെന്തിനായി
താനെയകമെ വീണു പിടയും
പ്രാണനിനിയെന്തിനായി
പാതി വഴി തീരുമ്പോൾ
നീയാകളെ മായുമ്പോൾ
നീരണിയുമാശയെന്തിനായി
ഞാനുരുകുമോർമ്മയെന്തിനായി
((യാതൊന്നും പറയാതെ രാവേ
പോകുന്നോ പടിവാതിലൂടെ))
പോയ കാലനിറവിൽ നീയെൻ
കണ്ണിൻ ഓരമായി
ആരുമാരുമറിയാതുള്ളം
കാണും കാവലായി
കാലിടറി വീണതില്ല ഞാൻ
നിന്റെ നിഴലോരം
തെല്ലുമിഴി പൂട്ടിയില്ല നീ
വന്നണയുവോളം
ഇന്നു വെയിലേറുമ്പോൾ
ഉള്ളു കനലാകുമ്പോൾ
നിൻ വിളികളോർത്തു നിന്നു പോയി
പിൻ വിളികളെന്നു മാഞ്ഞു പോയി
((യാതൊന്നും പറയാതെ രാവേ
പോകുന്നോ പടിവാതിലൂടെ))
ഏതു നോവിനറിയാ തീരം
പുൽകീ നാളുകൾ
കുഞ്ഞുവാക്കു മതിയെന്നാലും
നീളും വാശികൾ
പുഞ്ചിരികളേറി നിന്നൊരീ
രണ്ടു കവിളോരം
നൂറു നനവാലെറിഞ്ഞിതാ
ഇന്നു പല നേരം
എങ്കിലുമിതാവോളം
നിന്നരികിലാവുമ്പോൾ
എന്നെ മൊഴിയാൻ മറന്നു പോയി
തമ്മിലൊഴുകാതകന്നു പോയി
((യാതൊന്നും പറയാതെ രാവേ
പോകുന്നോ പടിവാതിലൂടെ
ലാവോന്നും പൊഴിയാതെ
തൂമഞ്ഞോടാലിയാതെ
ഈ മണ്ണിൻ മൗനം തിരയാതെ))
((കാതിലരുളാൻ പാതി വരി തൻ
ഈണമിനിയെന്തിനായി
താനെയകമെ വീണു പിടയും
പ്രാണനിനിയെന്തിനായി))
((പാതി വഴി തീരുമ്പോൾ
നീയാകളെ മായുമ്പോൾ
നീരണിയുമാശയെന്തിനായി
ഞാനുരുകുമോർമ്മയെന്തിനായി))