A Complete Journey Through Music
Song: Mankoodil
Artiste(s): Keshav Vinod
Lyricist: Rafeeq Ahamed
Composer: Jakes Bejoy
Album: Kuruthi
Mankoodil
Ennorma pakshi thedunnoraakaasham
Kanneeraayi peyyunnoo
Kaarmegham
Kan chimmi chimmi nokkunnu venthaaram
Ennennum kezhunnoo
Ente pul paayil
Aalokam kaanaanaayi
Dahiche nilppoo
Kaalam poyi neram poyi
Ariyaathoru nimishaardam
Katha maarunnoo
Mizhineerum neduveerppum
Shruthi cherunnoo
Vazhiyere chumarenthi
Kanal thaandunnoo
Iniyengaanu iniyengaanu
Abhayam thedaan
Praananil neerum naalavumaayi
Raavinu kaaval thiriyaayi njaan
Eeranil maayum neeyolam
Varumo veendum
Kannin munnil varumo veendum
Hmm…
Dinamoro nila pole chithareedunnu
Gathakaala smrithiyoro thirayaakunnoo
Alayaazhi naduvil njaan kara thedunnoo
Nizhalaayi marayunnoravideyundo
Jeevithavaathilithadayumbol
Veroru vaathil thurannidumo
Aamanavaadika kaanaanaayi
Varavaayi njaanum
Oru naalavide, anayaan njaanum
Hmm..
((Mankoodil
Ennorma pakshi thedunnoraakaasham
Kanneeraayi peyyunnoo
Kaarmegham
Kan chimmi chimmi nokkunnu venthaaram
Ennennum kezhunnoo))
മൺകൂടിൽ
എന്നോർമ്മ പക്ഷി തേടുന്നൊരാകാശം
കണ്ണീരായി പെയ്യുന്നൂ
കാർമേഘം
കൺ ചിമ്മി ചിമ്മി നോക്കുന്നു വെൺതാരം
എന്നെന്നും കേഴുന്നൂ
എന്റെ പുൽ പായിൽ
ആലോകം കാണാനായി
ദാഹിച്ചേ നിൽപ്പൂ
കാലം പോയി നേരം പോയി
അറിയാത്തൊരു നിമിഷാർധം
കഥ മാറുന്നൂ
മിഴിനീരും നെടുവീർപ്പും
ശ്രുതി ചെരുന്നൂ
വഴിയേറെ ചുമരേന്തി
കനൽ താണ്ടുന്നോ
ഇനിയെങ്ങാണ് ഇനിയെങ്ങാണ്
അഭയം തേടാൻ
പ്രാണനിൽ നീറും നാളവുമായി
രാവിന് കാവൽ തിരിയായി ഞാൻ
ഈറനിൽ മായും നീയോളം
വരുമോ വീണ്ടും
കണ്ണിൻ മുന്നിൽ വരുമോ വീണ്ടും
ഉം…..
ദിനമോരോ നിള പോലെ ചിതറീടുന്നു
ഗതകാല സ്‌മൃതിയോരോ തിരയാകുന്നൂ
അലയാഴി നടുവിൽ ഞാൻ കര തേടുന്നൂ
നിഴലായി മറയുന്നോരാവിടെയുണ്ടോ
ജീവിതവാതിലിതടയുമ്പോൾ
വേറൊരു വാതിൽ തുറന്നിടുമോ
ആമനവാടിക കാണാനായി
വരവായ് ഞാനും
ഒരു നാളവിടെ, അണയാൻ ഞാനും
ഉം..
((മൺകൂടിൽ
എന്നോർമ്മ പക്ഷി തേടുന്നൊരാകാശം
കണ്ണീരായി പെയ്യുന്നൂ
കാർമേഘം
കൺ ചിമ്മി ചിമ്മി നോക്കുന്നു വെൺതാരം
എന്നെന്നും കേഴുന്നൂ))