Song: Vetta Mrigam
Artiste(s): Zia Ul Haq & Resmi Sateesh
Lyricist: Rafeeq Ahmed
Composer: Jakes Bejoy
Album: Kuruthi
Purappaadu
Ithu purappaadu
Arodennariyilla
Aayusin vidhi ariyilla
Aalunnoru theenaalam
(Purappaadu
Ithu purappaadu
Arodennariyilla
Aayusin vidhi ariyilla
Aalunnoru theenaalam)
Prakritha yuga mriga
Bodhamuranjulavaayoru
Theenaalam
Athileriyuvathaaro
Athileriyuvathaaro
Njaano vettamrigam
Neeyo vettamrigam
Njaano neeyo, njaano neeyo
(Njaano vettamrigam
Neeyo vettamrigam
Njaano neeyo, njaano neeyo)
Enno muthalingee
Porum porviliyum
Chorachaalukalaayi
Ozhukum kathayorkkoo
Paazhaayi theerunnu
Mannil janmangal
Theeraa pakayaakum
Theeyil eriyunnu
Theeye
Krodhatthinumeeyil neerum
Theeye
Ethethil padarum neeyennaarariyunnoo
Neeyeriyunnoo
Kanaleriyana karale
Ithu veruthe ithu veruthe
Kanneerum venneerum
Kuruthikkoduvivide
Pakayaalunnoo, mrithi moolunnoo
Aadima yudha mritha
Bhoomiyil ninnirul vanneedunnoo
((Njaano vettamrigam
Neeyo vettamrigam
Njaano neeyo, njaano neeyo))
((Njaano vettamrigam
Neeyo vettamrigam
Njaano neeyo, njaano neeyo))
പുറപ്പാട്
ഇതു പുറപ്പാട്
ആരോടെന്നറിയില്ല
ആയുസിൻ വിധി അറിയില്ല
ആളുന്നൊരു തീനാളം
(പുറപ്പാട്
ഇതു പുറപ്പാട്
ആരോടെന്നറിയില്ല
ആയുസിൻ വിധി അറിയില്ല
ആളുന്നൊരു തീനാളം)
പ്രാകൃത യുഗ മൃഗ
ബോധമുറഞ്ഞുളവായൊരു
തീനാളം
അതിലെരിയുവതാരോ
അതിലെരിയുവതാരോ
ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം
ഞാനോ നീയോ, ഞാനോ നീയോ
(ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം
ഞാനോ നീയോ, ഞാനോ നീയോ)
എന്നോ മുതലിങ്ങീ
പോരും പോർവിളിയും
ചോരച്ചാലുകളായി
ഒഴുകും കഥയോർക്കൂ
പാഴായി തീരുന്നു
മണ്ണിൽ ജന്മങ്ങൾ
തീരാ പകയാകും
തീയിൽ എരിയുന്നൂ
തീയേ
ക്രോധത്തിനുമീയിൽ നീറും
തീയേ
ഏതേതിൽ പടരും നീയെന്നാരറിയുന്നൂ
നീയെരിയുന്നൂ
കനലെരിയണ കരളേ
ഇതു വെറുതെ ഇത് വെറുതെ
കണ്ണീരും വെണ്ണീറും
കുരുതിക്കൊടുവിവിടേ
പകയാളുന്നൂ, മൃതി മൂളുന്നൂ
ആദിമ യുദ്ധ മൃത
ഭൂമിയിൽ നിന്നിരുൾ വന്നീടുന്നൂ
((ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം
ഞാനോ നീയോ, ഞാനോ നീയോ))
((ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം
ഞാനോ നീയോ, ഞാനോ നീയോ))