Nangelipoove

Malikappuram malayalam film song lyrics

Song: Nangeli Poove
Artiste(s): Ranjin Raj
Lyricist: B.K. Harinarayanan
Composer: Ranjin Raj
Album: Malikappuram

Nangelippoove, kunnolam doore
Onnaayi povande
Changaathi vaave, ninnodu koode
Kannaayi njaanille

Cherunaattu paathakalil
Kanavinte maamalayil
Thalaraathe nee chuvaderave
Thanalaayi njaanarike

((Nangelippoove, kunnolam doore
Onnaayi povande
Changaathi vaave, ninnodu koode
Kannaayi njaanille))

Omale manippaithale
Idanenchile midiye
Novilum niravekidum
Chiriyaanu neeyazhake

Kunjukaaladiyode nee
Kanaveridum nimisham
Nenchudukkile mohathaalavum
Unarnnidum samayam

Mizhineerkkanam
Pozhiyunnu njaan mazha
Poleyen makale

Nangelippoove
Ennomal vaave

Poovu pol, viriyunnu nee
Athu kandu njaanarike
Kaattu pole ninakku
Poonthanaleki ninnarike

Nee kothichathu pole
Ninnile aasha poovidave
Neela neela nilaavu pol
Mukhamonnu minnidave

Nirayunnithen manamaakeyen
Uyirinte kanmani

((Nangelippoove, kunnolam doore
Onnaayi povande
Changaathi vaave, ninnodu koode
Kannaayi njaanille))

((Cherunaattu paathakalil
Kanavinte maamalayil
Thalaraathe nee chuvaderave
Thanalaayi njaanarike))

നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ, നിന്നോടു കൂടെ
കണ്ണായി ഞാനില്ലേ

ചെറുനാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാനരികെ

((നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ, നിന്നോടു കൂടെ
കണ്ണായി ഞാനില്ലേ))

ഓമലേ മണിപ്പൈതലേ
ഇടനെഞ്ചിലെ മിടിയേ
നോവിലും നിറവേകിടും
ചിരിയാണു നീയഴകേ

കുഞ്ഞുകാലടിയോടെ നീ
കനവേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹതാളവും
ഉണർന്നിടും സമയം

മിഴിനീർക്കണം
പൊഴിയുന്നു ഞാൻ മഴ
പോലെയെൻ മകളേ

നങ്ങേലിപ്പൂവേ
എന്നോമൽ വാവേ

പൂവു പോൽ, വിരിയുന്നു നീ
അതു കണ്ടു ഞാനരികെ
കാറ്റു പോലെ നിനക്കു
പൂന്തണലേകി നിന്നരികെ

നീ കൊതിച്ചതു പോലെ
നിന്നിലെ ആശ പൂവിടവേ
നീല നീല നിലാവ് പോൽ
മുഖമൊന്നു മിന്നിടവേ

നിറയുന്നിതെൻ മനമാകെയെൻ
ഉയിരിന്റെ കണ്മണി

((നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ, നിന്നോടു കൂടെ
കണ്ണായി ഞാനില്ലേ))

((ചെറുനാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാനരികെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: