Prakashangale


Song: Prakashangale
Artiste(s): Vineeth Sreenivasan
Lyricist: B.K. Harinarayanan
Composer: Sankar Sharma
Album: Jai Ganesh

Prakaashangale
Thodaanaayithaaruyarnnu paarunnuvo
Oraazhakkinar nananju kerunnuvo
Oraakaashameridunnuvo

Vichaarangale
Kedaathulliloothiyoothi neettunnuvo
Prabhaathangal kanvelichamekunnuvo
Kinaavinte thoovalaakeyo

Pularkaalame
Ilam manju neeru melle thookunnuvo
Manam maarivillu pole minnunnuvo
Orekaantha yaathrayaakeyo

Sadaavegamaayi
Pakalchilla maarimaariyodunnuvo
Veyil paatha maanju maanju pokunnuvo
Poonkaattu thaalamode
Dooratheerameridunnuvo

Neeyaaro therile thelicha minnalo
Ororo raakkathakkurukkazhichuvo
Aaraaro verarinjuvo
Neeyaaro ninte vaazhvu neeyarinjuvo

പ്രകാശങ്ങളേ
തൊടാനായിതാരുയർന്നു പാറുന്നുവോ
ഒരാഴക്കിണർ നനഞ്ഞു കേറുന്നുവോ
ഒരാകാശമേറിടുന്നുവോ

വിചാരങ്ങളേ
കെടാതുള്ളിലൂതിയൂതി നീറ്റുന്നുവോ
പ്രഭാതങ്ങൾ കൺവെളിച്ചമേകുന്നുവോ
കിനാവിന്റെ തൂവലാകെയോ

പുലർകാലമേ
ഇളം മഞ്ഞു നീരു മെല്ലെ തൂകുന്നുവോ
മനം മാരിവില്ലു പോലെ മിന്നുന്നുവോ
ഒരേകാന്ത യാത്രയാകെയോ

സദാവേഗമായി
പകൽച്ചില്ല മാറിമാറിയോടുന്നുവോ
വെയിൽ പാത മാഞ്ഞു മാഞ്ഞു പോകുന്നുവോ
പൂങ്കാറ്റു താളമോടെ
ദൂരതീരമേറിടുന്നുവോ

നീയാരോ തേരിലെ തെളിച്ച മിന്നലോ
ഓരോരോ രാക്കഥക്കുരുക്കഴിച്ചുവോ
ആരാരോ വരറിഞ്ഞുവോ
നീയാരോ നിന്റെ വാഴ്വ് നീയറിഞ്ഞുവോ

Leave a comment