Song: Ethrayo Janmamayi
Artiste(s): Srinivas & Sujatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Ethrayo janmamayi ninne njan thaedunnoo
Athramel ishtamayi ninneyen punyame
Dooratheerangalum mookathaarangalum saakshikal
Mmmmmmm
Ethrayo janmamayi ninne njan thaedunnoo
Ethrayo janmamayi ninne njan thaedunnoo
Athramel ishtamayi ninneyen punyame
Dooratheerangalum mookathaarangalum saakshikal
Mmmmmmm
Ethrayo janmamayi ninne njan thaedunnoo
Kaattodu megham melle chollee
Snehardramaetho swakaaryam
Maayunna sandhye ninne thedee
Eeran nilavin paraagam
Ennennum nin madiyile paithalayi
Nee moolum paattile pranayamayi
Ninneyum kaaththu njan nilkkave
((Ethrayo janmamayi ninne njan thaedunnoo))
Poovinte nenjil thennal neyyum
Poornnaendhu peyyum vasantham
Maymaasaraavil pookkum mullae..
Nee thannu theeraa sugandham
Ee manjum en mizhiyile maunavum
En maaril nirayumee mohavum
Nithyamam snehamayi thannu njaan
((Ethrayo janmamayi ninne njan thaedunnoo
Athramel ishtamayi ninneyen punyame
Dooratheerangalum mookathaarangalum saakshikal
Mmmmmmm))
La La La La La La
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
മ്മ്മ്മ്മ്മ്മ്
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
മ്മ്മ്മ്മ്മ്മ്
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ
കാറ്റോടു മേഘം മെല്ലെ ചൊല്ലീ
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും നിൻ മടിയിലെ പൈതലായി
നീ മൂളും പാട്ടിലേ പ്രണയമായി
നിന്നെയും കാത്തു ഞാൻ നിൽക്കവേ
((എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ))
പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണ്ണേന്ദു പെയ്യും വസന്തം
മെയ്മാസരാവിൽ പൂക്കും മുല്ലേ..
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായി തന്നു ഞാൻ
((എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നൂ
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
മ്മ്മ്മ്മ്മ്മ്))
ലാ ലാ ലാ ലാ ലാ ല