A Complete Journey Through Music
Song: Maarivillin
Artiste(s): Srinivas & Biju Narayan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Marivillin gopurangal
Vennilavayi machakangal
Modi Koottaan meda sooryan
Kaavalaavaan neela rathri
Kunninu meethe koovi nadakkum maadapraavukale
Koottinu vannee kottarathinu chantham koottaan vaa
((Marivillin gopurangal
Vennilavayi machakangal))
Thumpa pookkal thoonaade
Kakkapponnu Ponvaathil
Vellithinkalaanallo chillin jaalakam
Raavil poottha nakshathram
Mele menja melaappayi
Chaayam pooshi ennennum
Sandhyaa kunkumam
Panineer nirayum Paimpaal kudavum
Aampaltthalirum azhakayi
Minnithenni minungi nadakkum minnaaminnikale
Kottaarathinakathu kurunnu vilakku kolutthaan vaa
((Marivillin gopurangal
Vennilavayi machakangal))
Poomuttatthu pooppanthal
Panthal menju moovanthi
Mutthum koarthu nilppunde
Poonthen thumpikal
Venam nalloraanantham
Kelkkam nalla kacheri
Paadaan vannathaaraaro
Poovaal poonkuyil
Aadaan varumo, Anivaal mayile
Thakilum kuzhalum tharumo nee
Thulli thulli paari nadakkum kunjikkuruvikale
Vellipparavakalee vazhi paarippaari varunnunde
((Marivillin gopurangal
Vennilavayi machakangal
Modi Koottaan meda sooryan
Kaavalaavaan neela rathri))
((Kunninu meethe koovi nadakkum maadapraavukale
Koottinu vannee kottarathinu chantham koottaan vaa))
((Kunninu meethe koovi nadakkum maadapraavukale
Koottinu vannee kottarathinu chantham koottaan vaa))
മാരിവില്ലിൻ ഗോപുരങ്ങൾ
വെണ്ണിലാവായി മച്ചകങ്ങൾ
മോഡി കൂട്ടാൻ മേട സൂര്യൻ
കാവലാവാൻ നീല രാത്രി
കുന്നിനു മീതെ കൂവി നടക്കും മാടപ്രാവുകളെ
കൂട്ടിനു വന്നീ കൊട്ടാരത്തിനു ചന്തം കൂട്ടാൻ വാ
((മാരിവില്ലിൻ ഗോപുരങ്ങൾ
വെണ്ണിലാവായി മച്ചകങ്ങൾ))
തുമ്പ പൂക്കൾ തൂണാടെ
കാക്കപ്പൊന്നു പൊൻവാതിൽ
വെള്ളിത്തിങ്കളാണല്ലോ ചില്ലിൻ ജാലകം
രാവിൽ പൂത്ത നക്ഷത്രം
മേലേ മേഞ്ഞ മേലാപ്പായി
ചായം പൂശി എന്നെന്നും
സന്ധ്യാ കുങ്കുമം
പനിനീർ നിറയും പൈമ്പാൽ കുടവും
ആമ്പൽത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികൾ
കൊട്ടാരത്തിനകത്തു കുരുന്നു വിളക്കു കൊളുത്താൻ വാ
((മാരിവില്ലിൻ ഗോപുരങ്ങൾ
വെണ്ണിലാവായി മച്ചകങ്ങൾ))
പൂമുറ്റത്തു പൂപ്പന്തൽ
പന്തൽ മേഞ്ഞു മൂവന്തി
മുത്തും കോർത്തു നിൽപ്പുണ്ട്
പൂന്തേൻ തുമ്പികൾ
വേണം നല്ലൊരാനന്ദം
കേൾക്കാം നല്ല കച്ചേരി
പാടാൻ വന്നതാരാരോ
പൂവാൽ പൂങ്കുയിൽ
ആടാൻ വരുമോ, അണിവാൽ മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളി തുള്ളി പാറി നടക്കും കുഞ്ഞിക്കുരുവികളെ
വെള്ളിപ്പറവകളീ വഴി പാറിപ്പാറി വരുന്നുണ്ടേ
((മാരിവില്ലിൻ ഗോപുരങ്ങൾ
വെണ്ണിലാവായി മചകങ്ങൾ
മോഡി കൂട്ടാൻ മേട സൂര്യൻ
കാവലാവാൻ നീല രാത്രി))
((കുന്നിനു മീതെ കൂവി നടക്കും മാടപ്രാവുകളെ
കൂട്ടിനു വന്നീ കൊട്ടാരത്തിനു ചന്തം കൂട്ടാൻ വാ))
((കുന്നിനു മീതെ കൂവി നടക്കും മാടപ്രാവുകളെ
കൂട്ടിനു വന്നീ കൊട്ടാരത്തിനു ചന്തം കൂട്ടാൻ വാ))