Song: Oru Rathri Koodi
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Summer In Bethlehem
Aaaaa
Oru rathri koodi vida vaangave
Oru paattu mooli veyil veezhave
Pathiye parannennarikil varum
Azhakinte thoovalaanu nee
((Oru rathri koodi vida vaangave
Oru paattu mooli veyil veezhave
Pathiye parannennarikil varum
Azhakinte thoovalaanu nee))
Palanaalalanja maruyaathrayil
Hridayam thiranja priya swapname
Mizhikalkku munpil ithalaarnnu nee
Viriyaanorungi nilkkayo
Viriyaanorungi nilkkayo
Pularaan thudangumoru raathriyil
Thaniye kidannu mizhi vaarkkave
Oru nertha thennallalivode vannu
Nerukil thalodi maanjuvo
Nerukil thalodi maanjuvo
((Oru rathri koodi vida vaangave
Oru paattu mooli veyil veezhave))
Malarmanju veena vanavedhiyil
Idayante paattu kaathoarkkave
Oru paazhkkinaavilurukunnoren
Manassinte paattu kettuvo
Manassinte paatu kettuvo
Nizhal veezhumente idanaazhiyil
Kanivoade pootha niradeepame
Oru kunju kaattil anayathe nin
Thirinaalamennum kaathidam
Thirinaalamennum kaathidam
((Oru rathri koodi vida vaangave
Oru paattu mooli veyil veezhave
Pathiye parannennarikil varum
Azhakinte thoovalaanu nee))
ആ
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ
((ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ))
പലനാലാളഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്കു മുൻപിൽ ഇതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കുകയോ
വിരിയാനൊരുങ്ങി നിൽക്കുകയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയെ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നല്ലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
((ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ))
മലർമഞ്ഞു വീണ വനവേദിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത നിറദീപമേ
ഒരു കുഞ്ഞു കാറ്റിൽ അണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
((ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ))