A Complete Journey Through Music
Enikkoru pennundu, karimishikkannundu
Karalil nooru nooru kanavundu
Enikkoru pennundu, karimishikkannundu
Karalil nooru nooru kanavundu
Enikkoru pennundu, mozhiyil thenundu
Chiriyiloranuraagachirakundu
Avalude, chiriyiloranuraagachirakundu
((Enikkoru pennundu, karimishikkannundu
Karalil nooru nooru kanavundu))
(Avalude nettiyil pulari kunkumam
Kaikalil kilu kilae kaattin tharivala) (x2)
Kaalviral kondaval kalamezhuthumbol
Kavilil naanatthin kudamullappoomanam
Avalente swantham, manassinte manthram
Maaychaalum maayaathorormmappoovu
((Enikkoru pennundu, karimishikkannundu
Karalil nooru nooru kanavundu
Enikkoru pennundu, mozhiyil thenundu
Chiriyiloranuraagachirakundu
Avalude, chiriyiloranuraagachirakundu))
(Avalude koonthalil, karukare kaarmmukil
Kaathile lolaakkin ilakum kinnaaram) (x2)
Meyyil kadanjeduttha chandanachelu
Kaathil mayangum mazhavil kolussu
Ivalente maathram snehasugandham
Akannaalum akalaattha mazhanilaavu
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട്- അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്
((എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറുനൂറ് കനവുണ്ട്))
(അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം
കൈകളില്‍ കിലു കിലേ കാറ്റിന് കരിവള) (x2)
കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍
കവിളില്‍ നാണത്തിന് കുടമുല്ലപ്പൂമണം
അവളെന്റെ സ്വന്തം മനസ്സിന്റെ മന്ത്രം
മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ്
((എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട്- അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്))
(അവളുടെ കൂന്തലില്‍ കറു കറേ കാര്‍മുകില്‍
കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം) (x2)
മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല്
കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ്
ഇവളെന്റേ മാത്രം സ്നേഹസുഗന്ധം
അകന്നാലും അകലാത്ത മഴനിലാവു്
((എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട്- അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്))
((എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില്‍ നൂറുനൂറ് കനവുണ്ട്))