A Complete Journey Through Music
(Neeyoru puzhayaayi thazhukumbol njaan
Pranayam vidarum karayaakum) (x2)
Kanakamayooram neeyaanenkil
Meghakkanavaayi pozhiyum njaan
((Neeyoru puzhayaayi thazhukumbol njaan
Pranayam vidarum karayaakum))
Ila pozhiyum sishiravanatthil nee
Ariyaathozhukum kaattaakum
Nin mridhuviralin sparsham konden
Poomaramadimudi thaliraniyum
Shaaradhayaamini neeyaakumbol
Yaamakkiliyaayi paadum njaan
Rithuvin hridhayam neeyaayi maarum
Prema spandhanamaakum njaan
((Neeyoru puzhayaayi thazhukumbol njaan
Pranayam vidarum karayaakum))
Kulirmazhayaayi nee punarumbol
Puthumanamaayi njaan unarum
Manjin paadhasaram neeyaniyum
Dhalamarmmaramaayi njaan cherum
Annu kanda kinaavin thooval
Kondu naamoru koodaniyum
Piriyaan vayyappakshikalaayi naam
Thammil thammil kadha parayum
((Neeyoru puzhayaayi thazhukumbol njaan
Pranayam vidarum karayaakum
Kanakamayooram neeyaanenkil
Meghakkanavaayi pozhiyum njaan))
((Neeyoru puzhayaayi thazhukumbol njaan
Pranayam vidarum karayaakum))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
(നീയൊരു പുഴയായി തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും) (x2)
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയും ഞാന്‍
((നീയൊരു പുഴയായി തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും))
ഇലപൊഴിയും ശിശിരവനത്തില് നീ
അറിയാതൊഴുകും കാറ്റാകും
നിന് മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
പൂമരമടിമുടി തളിരണിയും
ശാരദയാമിനി നീയാകുമ്പോള്‍
യാമക്കിളിയായി പാടും ഞാന്‍
ഋതുവിന് ഹൃദയം നീയായി മാറും
പ്രേമ സ്പന്ദനമാകും ഞാന്‍
((നീയൊരു പുഴയായി തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും))
കുളിര്‍മഴയായി നീ പുണരുമ്പോള്‍
പുതുമണമായി ഞാന്‍ ഉണരും
മഞ്ഞിന് പാദസരം നീയണിയും
ദളമര്മ്മരമായ് ഞാന്‍ ചേരും
അന്നു കണ്ട കിനാവിന് തൂവല്‍
കൊണ്ടു നാമൊരു കൂടണിയും
പിരിയാന്‍ വയ്യാപ്പക്ഷികളായി നാം
തമ്മില്‍ തമ്മില്‍ കഥ പറയും
((നീയൊരു പുഴയായി തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയും ഞാന്‍))
((നീയൊരു പുഴയായി തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും))