A Complete Journey Through Music
Ente shaarike, parayaathe pokayo
Nilaavile nizhal medayil,
Paathi maanja paattu njaan
Peythozhinjuvo, kulirunnorormmakal
Kinaavile, kilivaathilil
Kaatthirunna sandhya njaan
Ente shaarike
Ennaalumen kunju ponnoonjalil
Nee minnaaramaadunnathormma varum
Pinneyumen, pattu thoovaala mel
Nee mutthaaramekunnathormma varum
Akale nilppoo,
Akale nilppoo njaan thaniye nilppoo
Perariyaatthoru raakkiliyaayi
Raakkiliyaayi
((Ente shaarike, parayaathe pokayo
Nilaavile nizhal medayil,
Paathi maanja paattu njaan))
Kanpeeliyil kanda pensooryane
Nee kannaadiyaakkunnathormma varum
Sindhooramaayi ninte vin netti mel
Ee chandrodayam kandathormma varum
Arike nilppoo
Arike nilppoo, njaan alinju nilppoo
Aavanikkaavile paurnamiyaayi
Paurnamiyaayi
((Peythozhinjuvo, kulirunnorormmakal
Kinaavile, kilivaathilil
Kaatthirunna sandhya njaan))
((Ente shaarike, parayaathe pokayo
Nilaavile nizhal medayil,
Paathi maanja paattu njaan))
************************************************************
എന്‍റെ ശാരികേ, പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍,
പാതി മാഞ്ഞ പാട്ടു ഞാന്‍
പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോര്‍മ്മകള്‍
കിനാവിലേ, കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍
എന്‍റെ ശാരികേ
എന്നാലുമെന്‍ കുഞ്ഞു പൊന്നൂഞ്ഞലില്‍
നീ മിന്നാരമാടുന്നതോര്‍മ്മ വരും
പിന്നെയുമെന്‍, പാട്ടു തൂവാല മേല്‍
നീ മുത്താരമേകുന്നതോര്‍മ്മ വരും
അകലെ നില്‍പ്പൂ,
അകലെ നില്‍പ്പൂ ഞാന്‍ തനിയെ നില്‍പ്പൂ
പേരറിയാത്തൊരു രാക്കിളിയായി
രാക്കിളിയായി
((എന്‍റെ ശാരികേ, പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍,
പാതി മാഞ്ഞ പാട്ടു ഞാന്‍))
കണ്‍പീലിയില്‍ കണ്ട പെണ്‍സൂര്യനെ
നീ കണ്ണാടിയാക്കുന്നതോര്‍മ്മ വരും
സിന്ദൂരമായി നിന്‍റെ വിണ്‍നെറ്റി മേല്‍
ഈ ചന്ദ്രോദയം കണ്ടതോര്‍മ്മ വരും
അരികെ നില്‍പ്പൂ
അരികെ നില്‍പ്പൂ, ഞാന്‍ അലിഞ്ഞു നില്‍പ്പൂ
ആവണിക്കാവിലെ പൌര്‍ണമിയായി
പൌര്‍ണമിയായി
((പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോര്‍മ്മകള്‍
കിനാവിലേ, കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍))
((എന്‍റെ ശാരികേ, പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍,
പാതി മാഞ്ഞ പാട്ടു ഞാന്‍))