A Complete Journey Through Music
Vaathil chaaraanaayi, samayamaayi
Maarippoomaayum, irulalayaayi
Ormmatthaazhvaaram, nizhalala moodi
((Vaathil chaaraanaayi, samayamaayi
Maarippoomaayum, irulalayaayi
Ormmatthaazhvaaram, nizhalala moodi))
Udalaam priyavesham
Uriyaathanayaamo
Janalaandhara smrithi paakiya
Mrithi than paathaalam
Maravippuzha neenthi
Varavaayi man thoni
Oru nirmmala nimishaagniyil
Uruki chernnu maayaam
(Aazhangal kaanaakkaalatthin
Jalajaalakam thedi neenthidaam) (x2)
Saagaronee than saamageethaka
Maalayil kortthidum vare
((Vaathil chaaraanaayi, samayamaayi))
Mrithi than viral neendoo
Manalil vari maanjoo
Kanalaaliya marubhoomiyil
Mazha than paadhathaalam
Kariverukal moodum
Murivaalariyunnoo
Oru shaanthwala harithaabhayiloru
Pookkaalamaavaam
(Aayirangal dinaanthamaathrakal
Aazhiyil mungi maayave) (x2)
Ee chidambara shyaamasandhyayil
Thaarakaajaalamaayidaam
((Vaathil chaaraanaayi, samayamaayi
Maarippoomaayum, irulalayaayi
Ormmatthaazhvaaram, nizhalala moodee))
((Vaathil chaaraanaayi, samayamaayi))
വാതില്‍ ചാരാനായി, സമയമായി
മാരിപ്പൂമായും, ഇരുളലയായി
ഓര്‍മ്മത്താഴ്വാരം, നിഴലല മൂടി
((വാതില്‍ ചാരാനായി, സമയമായി
മാരിപ്പൂമായും, ഇരുളലയായി
ഓര്‍മ്മത്താഴ്വാരം, നിഴലല മൂടി))
ഉടലാം പ്രിയവേശം
ഉരിയാതണയാമോ
ജനലാന്തര സ്മൃതി പാകിയ
മൃതി തന്‍ പാതാളം
മറവിപ്പുഴ നീന്തി
വരവായി മണ്‍ തോണി
ഒരു നിര്‍മ്മല നിമിഷാഗ്നിയില്‍
ഉരുകി ചേര്‍ന്നു മായം
(ആഴങ്ങള്‍ കാണാക്കാലത്തിന്‍
ജലജാലകം തേടി നീന്തിടാം) (x2)
സാഗരോനീ തന്‍ സാമഗീതക
മാലയില്‍ കോര്‍ത്തിടും വരെ
((വാതില്‍ ചാരാനായി, സമയമായി))
മൃതി തന്‍ വിരല്‍ നീണ്ടൂ
മണലില്‍ വരി മാഞ്ഞൂ
കനലാളിയ മരുഭൂമിയില്‍
മഴ തന്‍ പദതാളം
കരിവേരുകള്‍ മൂടും
മുരിവാലറിയുന്നൂ
ഒരു ശാന്ത്വല ഹരിതാഭയിലൊരു
പൂക്കാലമാവാം
(ആയിരങ്ങള്‍ ദിനാന്തമാത്രകള്‍
ആഴിയില്‍ മുങ്ങി മായവേ) (x2)
ഈ ചിദംബര ശ്യാമസന്ധ്യയില്‍
താരകാജാലമായിടാം
((വാതില്‍ ചാരാനായി, സമയമായി
മാരിപ്പൂമായും, ഇരുളലയായി
ഓര്‍മ്മത്താഴ്വാരം, നിഴലല മൂടി))
((വാതില്‍ ചാരാനായി, സമയമായി))