A Complete Journey Through Music
Ini parayaam, madhurithamaam
Mozhikalilaa priya rahasyam
Chiriyude tharivala kilukile ilakee
Nee vannu en, ultthudipil enne enne
Nin mizhiyil nokki njaan
Swayamariyum ennum enne
Nee en mizhikalil,
Viriyumila neela malaro
Nee en thanuvine
Thazhukumathilola mazhayo
(Nee vannu veezhunnu
Panimathi polen kaikkumbilil) (x2)
Aliyukayaayi, aliyukayaayi, akalam..aa..aaa..
((Nee en mizhikalil,
Viriyumila neela malaro
Nee en thanuvine
Thazhukumathilola mazhayo))
Shonaabha nirayum poovinithalil
Layamoham nurayumullamode pathiye
Priya shalabham chaayave
Uyirukal than marmaram
Oru shruthiyaayi..
Thoovelli veyil chaayunna vazhiyil
Oru paal manju shilashilpamaayi pathiye
Oru kanalaayi ninneyen
Chodiyithalil vaangi njaan
Urukukayaayi
Nee vannu en, ultthudipil enne enne
Nin mizhiyil nokki njaan
Swayamariyum ennum enne
Ullaasa meghamaayi njaan
Varaam ithile
Panchaarappaattu mooli nee
Tharoo kuyile
Thoovennilaa peyyunna pol
Eeran veyil veezhunnithaa
Neelunnoree man paathayil varoo..
Thushaarappaal malayilode
Oru thaaraka vani vare
Parakkum pon thalikayeri
Rasamulloru madhuvidhu
((Thushaarappaal malayilode
Oru thaaraka vani vare
Parakkum pon thalikayeri
Rasamulloru madhuvidhu))
ഇനി പറയാം, മധുരിതമാം
മൊഴികളിലാ പ്രിയ രഹസ്യം
ചിരിയുടെ തരിവള കിലുകിലെ ഇളകീ
നീ വന്നു എൻ, ഉൾത്തുടിപ്പിൽ എന്നെ എന്നെ
നിൻ മിഴിയിൽ നോക്കി ഞാൻ
സ്വയമറിയും എന്നും എന്നെ
നീ എൻ മിഴികളിൽ,
വിരിയുമിളനീല മലരോ
നീ എൻ തണുവിനെ
തഴുകുമതിലോല മഴയോ
(നീ വന്നു വീഴുന്നു
പനിമതി പോലെൻ കൈക്കുമ്പിളിൽ) (x2)
അലിയുകയായി, അലിയുകയായി, അകലം..ആ..ആാ..
((നീ എൻ മിഴികളിൽ,
വിരിയുമിളനീല മലരോ
നീ എൻ തണുവിനെ
തഴുകുമതിലോല മഴയോ))
ശോണാഭ നിറയും പൂവിനിതളിൽ
ലയമോഹം നുരയുമുള്ളമോടെ പതിയെ
പ്രിയ ശലഭം ചായവേ
ഉയിരുകൾ തൻ മർമരം
ഒരു ശ്രുതിയായി..
തൂവെള്ളി വെയില ചായുന്ന വഴിയിൽ
ഒരു പാൽ മഞ്ഞു ശിലശില്പമായി പതിയെ
ഒരു കനലായി നിന്നെയെൻ
ചൊടിയിതളിൽ വാങ്ങി ഞാൻ
ഉരുകുകയായി
നീ വന്നു എൻ, ഉൾത്തുടിപ്പിൽ എന്നെ എന്നെ
നിൻ മിഴിയിൽ നോക്കി ഞാൻ
സ്വയമറിയും എന്നും എന്നെ
ഉല്ലാസ മേഘമായി ഞാൻ
വരാം ഇതിലെ
പഞ്ചാരപ്പാട്ടു മൂളി നീ
തരൂ കുയിലേ
തൂവെണ്ണിലാ പെയ്യുന്ന പോൽ
ഈറൻ വെയിൽ വീഴുന്നിതാ
നീളുന്നൊരീ മണ്‍ പാതയിൽ വരൂ..
തുഷാരപ്പാൽ മലയിലൂടെ
ഒരു താരകവനി വരെ
പറക്കും പൊൻ തളികയേറി
രസമുള്ളൊരു മധുവിധു
((തുഷാരപ്പാൽ മലയിലൂടെ
ഒരു താരകവനി വരെ
പറക്കും പൊൻ തളികയേറി
രസമുള്ളൊരു മധുവിധു))