A Complete Journey Through Music
Song: Hey Madhuchandrike
Artiste(s): Vijay Jesudas
Lyricist: BK Harinarayanan
Composer: Gopi Sunder
Album: Argentina Fans Kaattoorkadavu
Hey madhuchandrike
Nee, viraltthumbinaal
Nenchinullilonnu thottuvo
Vaar manitthennale
Nin mridu manthranam
Kaathil vannorumma thannuvo
Aayiram thaaramaayormmayil
Aaroraal pinneyum vannuvo thaane
((Hey madhuchandrike
Nee, viraltthumbinaal
Nenchinullilonnu thottuvo))
Athighoodamaam, oru sourabham
Aathmaavine thazhukunnuvo
Parayaatheyen padivaathilil
Aaro, aaro, anayunnuvo
Mookamithen idanaazhiyil
Kaalpadham cherum naadam
Perariyaan kazhiyaatthoraa
Thonnalil poovaayi njaanum
Shubhageethamaayi, oru penkuyil
Sheelaanthiyil kurukeedave
Avichaaritham, varavaayi nee
Varsham, pole anuraagame
Jeevanithil jalathaalamaayi
Gaanamaayi maaree mounam
Aathirayil pakalaakeyum
Saandramaayi thaane ullam
((Hey madhuchandrike
Nee, viraltthumbinaal
Nenchinullilonnu thottuvo))
((Vaar manitthennale
Nin mridu manthranam
Kaathil vannorumma thannuvo))
((Aayiram thaaramaayormmayil
Aaroraal pinneyum vannuvo thaane))
ഹേ മധുചന്ദ്രികേ
നീ, വിരൽത്തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർ മണിത്തെന്നലെ
നിൻ മൃദു മന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ
((ഹേ മധുചന്ദ്രികേ
നീ, വിരൽത്തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ))
അതിഗൂഢമാം, ഒരു സൗരഭം
ആത്മാവിനെ തഴുകുന്നുവോ
പറയാതെയെൻ പടിവാതിലിൽ
ആരോ, ആരോ, അണയുന്നുവോ
മൂകമിതെൻ ഇടനാഴിയിൽ
കാൽപാദം ചേരും നാദം
പേരറിയാൻ കഴിയാത്തൊരാ
തോന്നലിൽ പൂവായി ഞാനും
ശുഭഗീതമായി, ഒരു പെൺകുയിൽ
ശീലാന്തിയിൽ കുറുകീടവേ
അവിചാരിതം, വരവായി നീ
വർഷം, പോലെ അനുരാഗമേ
ജീവനിതിൽ ജലതാളമായി
ഗാനമായി മാറീ മൗനം
ആതിരയിൽ പകലാകെയും
സാന്ദ്രമായി താനേ ഉള്ളം
((ഹേ മധുചന്ദ്രികേ
നീ, വിരൽത്തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ))
((വാർ മണിത്തെന്നലെ
നിൻ മൃദു മന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ))
((ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ))