A Complete Journey Through Music
Song: Pavizha Mazhaye
Artiste(s): K.S. Harisankar
Lyricist: Vinayak Sasikumar
Composer: P.S. Jayahari
Album: Athiran
Doore, oru mazhavillin
Ezhaam varnam pol
Thooval kavilinayil
Nin maayaalaavanyam
Innen idavazhiyil
Ninnomal kaaltthaalam
Neeyaam swarajathiyil
Ee mounam vaachaalam
Saandhyaraagangalettu paadunnu
Bhoomiyum vaanavum
Saakshiyaayi bhaavukangalekunnu
Shyaamameghangalum
Pavizha mazhaye…
Nee peyyumo
Innivale…
Nee moodumo
Ven panimathiyivalile
Malaroliyazhakile naalangal
En kanavukal vithariya thaarakangale
Kaanuvaan kaatthu njaan
((Doore, oru mazhavillin
Ezhaam varnam pol
Thooval kavilinayil
Nin maayaalaavanyam))
Aaraarume thedaattha
Nin ulnaambu thedee
Aaraarume kaanaatthoraa
Dhaahangal pulkee
Nee pokum dooram
Nizhalaayi njaan vannidaam
Theerangal thedi
Chirakeri poyidaam
Madhuramoorum chiriyaale nee
Priya sammatham moolumo
Manathaarin azhi neekki ne
Inayaavaan porumo
Kaalamaakunna thoniyil
Nammalinnithaa cherave
Peeli neertthunnoraayiram
Jaalamennilinnaakave
((Pavizha mazhaye…
Nee peyyumo
Innivale…
Nee moodumo))
((Ven panimathiyivalile
Malaroliyazhakile naalangal
En kanavukal vithariya thaarakangale
Kaanuvaan kaatthu njaan))
ദൂരെ ഒരു മഴവില്ലിൻ
ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ
നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ
നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ
ഈ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു
ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളേകുന്നു
ശ്യാമമേഘങ്ങളും
പവിഴ മഴയേ…
നീ പെയ്യുമോ
ഇന്നിവളേ…
നീ മൂടുമോ
വെൻ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ
((ദൂരെ ഒരു മഴവില്ലിൻ
ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ
നിൻ മായാലാവണ്യം))
ആരാരുമേ തേടാത്ത
നിൻ ഉള്‍നാമ്പു തേടീ
ആരാരുമേ കാണാത്തൊരാ
ദാഹങ്ങൾ പുൽകീ
നീ പോകും ദൂരം
നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി
ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ
പ്രിയ സമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ
ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ
നമ്മളിന്നിതാ ചേരവേ
പീലിനീർത്തുന്നൊരായിരം
ജാലമെന്നില്ലിന്നാകവേ
((പവിഴ മഴയേ…
നീ പെയ്യുമോ
ഇന്നിവളേ…
നീ മൂടുമോ))
((വെൻ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ))