A Complete Journey Through Music
Song: Thirinjum Marinjum
Artiste(s): Gowri Lekshmi
Lyricist: Gowri Lekshmi
Composer: Gowri Lekshmi
Album: Ishq
Thirinjum marinjum
Irulil mizhikal vazhi pizhachum
Deergha shwaasangalkkidayil
Chodyangal nenchil tharachum
Chiriyorennam chundilottichum
Nadanna neram
Oruttharumarinjirunnilla
Chanku theechoolayil vevunnennu
Urakkamillaa raathrikalum
Unarvillaa pakalukalum
Izhanju nirangi kurachu kadannu poyi
Deham virachum, ullam kithachum
Thottaa kuzhiyathilaayi
Vaariyitta kanalukalil
Venthu chaavum neratthum
Kannadachu melle cholli njaan
Ee neravum kadannu povum
Aaro…
Aaro ullil paadum
Paattin eenam
Kanneer
Kanneer poovaayi pozhiye
Njaan thaniye thengunne
Thengunne
Purame chiriyumakame kanneerum
Kondu nadannakale marayunnoren
Kinaavukalkku yaathra paranjakale
Maayaan doore, odi maranjekuvaan
Hridayam alarikkarayum
Nimishavuminnormmayilaayi
Mangaathe maayaathe
Veyilu poleyinnumullil
Katthi nilkkum neratthum
Kannadachu melle cholli njaan
Ee neravum kadannu povum
((Aaro…
Aaro ullil paadum
Paattin eenam
Kanneer
Kanneer poovaayi pozhiye
Njaan thaniye thengunne
Thengunnaaro))
((Aaro ullil paadum
Paattin eenam
Kanneer
Kanneer poovaayi pozhiye
Njaan thaniye thengunne))
തിരിഞ്ഞും മറിഞ്ഞും
ഇരുളിൽ മിഴികൾ വഴി പിഴച്ചും
ദീർഘ ശ്വാസങ്ങൾക്കിടയിൽ
ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും
ചിരിയൊരെണ്ണം ചുണ്ടിലൊടിച്ചും
നടന്ന നേരം
ഒരുത്തരുമറിഞ്ഞിരുന്നില്ല
ചങ്കു തീച്ചൂളയിൽ വേവുന്നെന്ന്
ഉറക്കമില്ലാ രാത്രികളും
ഉണർവില്ലാ പകലുകളും
ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നു പോയി
ദേഹം വിറച്ചും, ഉള്ളം കിതച്ചും
തൊട്ടാ കുഴിയതിലായി
വാരിയിട്ട കനലുകളിൽ
വെന്തു ചാവും നേരത്തും
കണ്ണടച്ച് മെല്ലെ ചൊല്ലി ഞാൻ
ഈ നേരവും കടന്നു പോവും
ആരോ…
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം
കണ്ണീർ
കണ്ണീർ പൂവായി പൊഴിയെ
ഞാൻ തനിയെ തേങ്ങുന്നേ
തേങ്ങുന്നേ
പുറമെ ചിരിയുമകമേ കണ്ണീരും
കൊണ്ടു നടന്നകലെ മറയുന്നോരെൻ
കിനാവുകൾക്കു യാത്ര പറഞ്ഞകലെ
മായാൻ ദൂരെ, ഓടി മറഞ്ഞേകുവാൻ
ഹൃദയം അലറിക്കരയും
നിമിഷവുംഇന്നോർമ്മയിലായി
മങ്ങാതെ മായാതെ
വെയിലു പോലെയിന്നുമുള്ളിൽ
കത്തി നിൽക്കും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ
ഈ നേരവും കടന്നു പോവും
((ആരോ…
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം
കണ്ണീർ
കണ്ണീർ പൂവായി പൊഴിയെ
ഞാൻ തനിയെ തേങ്ങുന്നേ
തേങ്ങുന്നാരോ))
((ആരോ…
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം
കണ്ണീർ
കണ്ണീർ പൂവായി പൊഴിയെ
ഞാൻ തനിയെ തേങ്ങുന്നേ))