A Complete Journey Through Music
Song: Akale
Artiste(s): Sid Sriram
Lyricist: Joe Paul
Composer: Sanjeev T.
Album: Manoharam
Akale, kanavil theliyum vazhiye
Uyaram thirayum manase
Pakalo, thengukayo
Ethetho,
Novukal ariyaathazhiyum thaniye
Tharineer podiyum mizhiye
Kadalaayi maarukayo
Aazhamaayi
Poyi marayukayo
Mazhamukilum, iniyakale
Mey thalarukayo
Mizhi nanayum, panimathiye
Nee….
Vazhiyariyaathalayukayo
Ororo Thee…naalamaayi
Uyiriniyum eriyukayo
Aaa…
Novormma than kanalaarumo
Etho kaatham doore
Thodaanaayi oraalin mukham maathramo
Arikil, palavuru theliyum
Kaarmukil, theerangalo
Vaarmazhavil kaanum
Mooka raavaadiyil
Mohamaayi melle varumo
Pularikalo
Aaa….
അകലെ, കനവിൽ തെളിയും വഴിയേ
ഉയരം തിരയും മനസേ
പകലോ, തേങ്ങുകയോ
ഏതേതോ,
നോവുകൾ അറിയാതഴിയും തനിയേ
തരിനീർ പൊടിയും മിഴിയേ
കടലായി മാറുകയോ
ആഴമായി
പോയി മറയുകയോ
മഴമുകിലും, ഇനിയകലെ
മെയ് തളരുകയോ
മിഴി നനയും, പനിമതിയേ
നീ….
വഴിയറിയാതലയുകയോ
ഓരോരോ തീ ..നാളമായി
ഉയിരിനിയും എരിയുകയോ
ആ…
നോവോർമ്മ തൻ കനലാറുമോ
ഏതോ കാതം ദൂരേ
തൊടാനായി ഒരാളിൻ മുഖം മാത്രമോ
അരികിൽ, പലവുരു തെളിയും
കാർമുകിൽ, തീരങ്ങളോ
വാർമഴവിൽ കാണും
മൂക രാവാടിയിൽ
മോഹമായി മെല്ലെ വരുമോ
പുലരികളോ
ആ….