A Complete Journey Through Music
Song: Paravakalini
Artiste(s): Sooraj Santhosh, Fejo & Neha Nair
Lyricist: Sam Mathew & Fejo (Rap)
Composer: Yakzan Gary Pereira & Neha Nair
Album: Underworld
Paravakalini, kathiraniyumaayi
Niranirakalaayi, chirakaniyumo
Hey, hey, o…O…
Athiviruthinaal, cherukenikalil
Palakalikalaal, karakayaridaam
Hey, hey, o…O…
Ente shari
Athu njaan thiranjedukkum kandetthum
Ente vazhi
Pidichu nirtthum kara neelum munnil
Janalazhi
Kai vitta pokkil kelkkaam aarude
Ellaam vazhi
Chinthakalalayadikkumanasaayini
Enthaanu vidhi, enthaakum gathi
Ee chodyam mathi
Uttharam thedaamunnilundu paathayanavadhi
Pularkiranam theliyuminnoro idanaazhi
Puratthedukkaan viruthu
Baakkiyundinnavanaazhiyil
Oothikkaachiya pakalaroothikkeri
Theeyil koottiya thirayude kolam
Choodil thulluka kali keduvolam
Karayude kopam kazhiyolam
Olam neettiyorudayamorungunnoro
Nokkilum ulakamunarnne
Naagam paalamirambi viraykkum
Nathiyude kuruke puka paake
((Paravakalini, kathiraniyumaayi
Niranirakalaayi, chirakaniyumo
Hey, hey, o…O…))
((Athiviruthinaal, cherukenikalil
Palakalikalaal, karakayaridaam
Hey, hey, o…O…))
Oorathe jeevitham, prakaasha pooritham
Aashakalullilere, naalekal mohitham
Lakshyam thedum neram nammal
Lokatthe nadukkum
Sarvam nedum vare njaananganeyente
Vazhiyadakkum
Ithalle thudakkam, enikkillini madakkam
Vettippidikkaanereyundu
Athalle thidukkam
Nee, kurichu vecho mukhatthu kaanumee chiriyodukkam
Vare pidichu nilkkum, poruthum nedum pathakkam
Aakaashattholam melanam
Mazhayaayi nenchaake choodanam
Veyilaakanam, vaikaathudal
Thoraatheyee peyyenam
Pulare vidaloothi kaachidum
Pakale ulayil theetthaalaamo
Kotterave, thatteriyo
Vilayaadi meyunno
Theeram theduka thiranirakal
Polaazham mooduka kadalalakal
Ponmaanam mooduka pukamarayaayi nee
Kani thadayolam kadalolam
Vegam paayuka puthukaviye
Gathakaalam thaanduka katha perukumbol
Raakiccheeviya kanalambeyye
Oru nodi maarum kaanaathe
പറവകളിനി, കതിരണിയുമായി
നിരനിരകളായി, ചിറകണിയുമോ
ഹേ, ഹേ, ഓ…ഓ…
അതിവിരുതിനാൽ, ചെറുകെണികളിൽ
പലകളികളാൽ, കരകയറിടാം
ഹേ, ഹേ, ഓ…ഓ…
എൻ്റെ ശരി
അതു ഞാൻ തിരഞ്ഞെടുക്കും കണ്ടെത്തും
എൻ്റെ വഴി
പിടിച്ചു നിർത്തും കര നീളും മുന്നിൽ
ജനലഴി
കൈ വിട്ട പോക്കിൽ കേൾക്കാം ആരുടെ
എല്ലാം വഴി
ചിന്തകളലയടിക്കുമനസായിനി
എന്താണു വിധി, എന്താകും ഗതി
ഈ ചോദ്യം മതി
ഉത്തരം തേടാമുന്നിലുണ്ട് പാതയനവധി
പുലർകിരണം തെളിയുമിന്നോരോ ഇടനാഴി
പുറത്തെടുക്കാൻ വിരുത്
ബാക്കിയുണ്ടിന്നവനാഴിയിൽ
ഊതിക്കാച്ചിയ പകലാരൂതിക്കെരി
തീയിൽ കൂട്ടിയ തിരയുടെ കോലം
ചൂടിൽ തുള്ളുക കളി കെടുവോളം
കരയുടെ കോപം കഴിയോളം
ഓളം നീട്ടിയൊരുദയമൊരുങ്ങുന്നോരോ
നോക്കിലും ഉലകമുണർന്നെ
നാഗം പാലമിരമ്പി വിറയ്ക്കും
നദിയുടെ കുറുകെ പുക പാകി
((പറവകളിനി, കതിരണിയുമായി
നിരനിരകളായി, ചിറകണിയുമോ
ഹേ, ഹേ, ഓ…ഓ…))
((അതിവിരുതിനാൽ, ചെറുകെണികളിൽ
പലകളികളാൽ, കരകയറിടാം
ഹേ, ഹേ, ഓ…ഓ…))
ഊരാതെ ജീവിതം, പ്രകാശ പൂരിതം
ആശകളുള്ളിലേറെ, നാളെകൾ മോഹിതം
ലക്ഷ്യം തേടും നേരം നമ്മൾ
ലോകത്തെ നടക്കും
സർവം നേടും വരെ ഞാനങ്ങനെയെന്റെ
വഴിയടക്കും
ഇതല്ലേ തുടക്കം, എനിക്കില്ലിനി മടക്കം
വെട്ടിപ്പിടിക്കാനേറെയുണ്ട്
അതല്ലേ തിടുക്കം
നീ, കുറിച്ചു വെച്ചോ മുഖത്തു കാണുമീ ചിരിയൊടുക്കം
വരെ പിടിച്ചു നിൽക്കും, പൊരുതും നേടും പതക്കം
ആകാശത്തോളം മേളനം
മഴയായി നെഞ്ചാകെ ചൂടണം
വെയിലാകണം, വൈകാതുടൽ
തോരാതെയീ പെയ്യണം
പുലരേ വിടലൂതി കാച്ചിടും
പകലെ ഉലയിൽ തീത്താളമോ
കോട്ടേറവേ, തട്ടേറിയോ
വിളയാടി മേയുന്നോ
തീരം തേടുക തിരനിരകൾ
പോലാഴം മൂടുക കടലലകൾ
പൊന്മാനം മൂടുക പുകമറയായി നീ
കനി തടയോളം കടലോളം
വേഗം പായുക പുതുകവിയേ
ഗതകാലം താണ്ടുക കഥ പെരുകുമ്പോൾ
രാകിച്ചീവിയ കാണാളംബിയയെ
ഒരു നൊടി മാറും കാണാതെ