A Complete Journey Through Music
Song: Akaleyaanenkilum
Artiste(s): M.G. Sreekumar
Lyricist: M.D. Rajendran
Composer: M.G. Radhakrishnan
Album: Praja
Akaleyaanenkilum neeyenikkeppozhum
Arikilundaayirunnu
Oru viyalppakshi pol jaalakachillil
Thalir viral melle thalodiyenno
Thalir viral melle thalodiyenno
((Akaleyaanenkilum neeyenikkeppozhum
Arikilundaayirunnu
Oru viyalppakshi pol jaalakachillil
Thalir viral melle thalodiyenno
Thalir viral melle thalodiyenno))
Paathiyadanja nin vaathilinappuram
Etho vishaadaardra geetham
(Paathiyadanja nin vaathilinappuram
Etho vishaadaardra geetham)
Pelavamaamoru man cheraathin
Nira neelmizhi naalamaayi neeyum
Omale, nin mridu nishwaasa noopura
Dhaarayil njaan peythalinju
Dhaarayil njaan peythalinju
((Akaleyaanenkilum neeyenikkeppozhum
Arikilundaayirunnu
Oru viyalppakshi pol jaalakachillil
Thalir viral melle thalodiyenno
Thalir viral melle thalodiyenno))
Perariyaattha maratthinte chillayil
Paadunnu shaarikayinnum
(Perariyaattha maratthinte chillayil
Paadunnu shaarikayinnum)
Maanatthe eeran mukil thundilekaantha
Yaamini than mudippoovil
Aathire, nin prathichaayakalennil njaan
Thedukayaayirunnenno
Thedukayaayirunnenno
((Akaleyaanenkilum neeyenikkeppozhum
Arikilundaayirunnu
Oru viyalppakshi pol jaalakachillil
Thalir viral melle thalodiyenno
Thalir viral melle thalodiyenno))
((Akaleyaanenkilum neeyenikkeppozhum
Arikilundaayirunnu
Oru viyalppakshi pol jaalakachillil
Thalir viral melle thalodiyenno
Thalir viral melle thalodiyenno))
((Thalir viral melle thalodiyenno))
((Thalir viral melle thalodiyenno))
((Thalir viral melle thalodiyenno))
((Thalir viral melle thalodiyenno))
അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നു
ഒരു വിയൽപ്പക്ഷി പോൽ ജാലകച്ചില്ലിൽ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
((അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നു
ഒരു വിയൽപ്പക്ഷി പോൽ ജാലകച്ചില്ലിൽ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
തളിർ വിരൽ മെല്ലെ തലോടിയെന്നോ))
പാതിയടഞ്ഞ നിൻ വാതിലിനപ്പുറം
ഏതോ വിഷാദാർദ്ര ഗീതം
(പാതിയടഞ്ഞ നിൻ വാതിലിനപ്പുറം
ഏതോ വിഷാദാർദ്ര ഗീതം)
പേലവമാമൊരു മൺ ചെരാതിൻ
നിറ നീൾമിഴി നാളമായി നീയും
ഓമലേ, നിൻ മൃദു നിശ്വാസ നൂപുര
ധാരയിൽ ഞാൻ പെയ്തലിഞ്ഞു
ധാരയിൽ ഞാൻ പെയ്തലിഞ്ഞു
((അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നു
ഒരു വിയൽപ്പക്ഷി പോൽ ജാലകച്ചില്ലിൽ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
തളിർ വിരൽ മെല്ലെ തലോടിയെന്നോ))
പേരറിയാത്ത മരത്തിന്റെ ചില്ലയിൽ
പാടുന്നു ശാരികയിന്നും
(പേരറിയാത്ത മരത്തിന്റെ ചില്ലയിൽ
പാടുന്നു ശാരികയിന്നും)
മാനത്തെ ഈറൻ മുകിൽ തുണ്ടിലേകാന്ത
യാമിനി തൻ മുടിപ്പൂവിൽ
ആതിരേ, നിൻ പ്രതിഛായകളെന്നിൽ ഞാൻ
തേടുകയായിരുന്നെന്നോ
തേടുകയായിരുന്നെന്നോ
((അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നു
ഒരു വിയൽപ്പക്ഷി പോൽ ജാലകച്ചില്ലിൽ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
തളിർ വിരൽ മെല്ലെ തലോടിയെന്നോ))
((അകലെയാണെങ്കിലും നീയെനിക്കെപ്പോഴും
അരികിലുണ്ടായിരുന്നു
ഒരു വിയൽപ്പക്ഷി പോൽ ജാലകച്ചില്ലിൽ
തളിർ വിരൽ മെല്ലെ തലോടിയെന്നോ
തളിർ വിരൽ മെല്ലെ തലോടിയെന്നോ))
((തളിർ വിരൽ മെല്ലെ തലോടിയെന്നോ))
((തളിർ വിരൽ മെല്ലെ തലോടിയെന്നോ))
((തളിർ വിരൽ മെല്ലെ തലോടിയെന്നോ))
((തളിർ വിരൽ മെല്ലെ തലോടിയെന്നോ))